ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പോകുകയാണോ?; ഫയല്‍ ചെയ്യുമ്പോള്‍ വേണ്ട പത്തു പ്രധാനപ്പെട്ട രേഖകള്‍

2022-23 സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജൂലൈ 31ന് അവസാനിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: 2022-23 സാമ്പത്തികവര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജൂലൈ 31ന് അവസാനിക്കും. ഓണ്‍ലൈനായും ഓഫ്‌ലൈനായും റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആവശ്യമായ പത്തു പ്രധാനപ്പെട്ട രേഖകള്‍ ചുവടെ:

പാന്‍ കാര്‍ഡ്: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ വേണ്ട ഏറ്റവും സുപ്രധാനമായ രേഖ പാന്‍ കാര്‍ഡ് ആണ്. എല്ലാ സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ ഇന്ന് നിര്‍ബന്ധമാണ്. ആദായനികുതി വകുപ്പാണ് പാന്‍ കാര്‍ഡ് അനുവദിക്കുന്നത്.

ആധാര്‍ കാര്‍ഡ്: പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡിന് പകരം ആധാര്‍ കാര്‍ഡ് നല്‍കാവുന്നതാണ്. ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചിരിക്കുന്നവര്‍ക്ക് എന്‍ റോള്‍മെന്റ് ഐഡി നല്‍കിയും റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്

ഫോം 16:  ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ കൈയില്‍ കരുതേണ്ട മറ്റൊരു സുപ്രധാന രേഖയാണ് ഫോം 16. മാസ ശമ്പളക്കാര്‍ ഫോം 16നെ അടിസ്ഥാനമാക്കിയാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്

ഫോം 16എ, 16ബി, 16 സി:ഫോം 16എ,16ബി,16 സി എന്നിവ ടിഡിഎസ് രേഖകളാണ്. എംപ്ലോയറാണ് ഇത് നല്‍കുന്നത്. വസ്തുവകകകള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും വാടക വരുമാനം ലഭിക്കുമ്പോഴും ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നവരില്‍ വ്യത്യാസമുണ്ട്. വസ്തുവകകള്‍ വാങ്ങുന്നയാളാണ് ഫോം 16ബി നല്‍കേണ്ടത്. വാടക നല്‍കുന്നയാളാണ് ഫോം 16സി നല്‍കുന്നത്.

ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്:  ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ക്കും പ്രാധാന്യമുണ്ട്. പേര്, അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ് സി കോഡ് എന്നിവ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നല്‍കേണ്ടതാണ്. ടാക്‌സ് റീഫണ്ടിന് ആദാനികുതി വകുപ്പ് മുഖ്യമായി ഉപയോഗിക്കുന്നത് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളാണ്.

ഫോം 26എഎസ്:  ആദായനികുതി പോര്‍ട്ടലില്‍ നിന്നാണ് ഫോം26എഎസ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ആദായനികുതിയുമായി ബന്ധപ്പെട്ട വാര്‍ഷിക കണക്കാണിത്. പാന്‍ നമ്പറിനെ അടിസ്ഥാനമാക്കി നികുതി കുറച്ചത് അടക്കമുള്ള വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്.

നിക്ഷേപ രേഖകള്‍: പഴയ നികുതി സമ്പ്രദായം അനുസരിച്ചാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതെങ്കില്‍ നികുതി ഇളവ് ലഭിക്കുന്നതിന് നടത്തിയ നിക്ഷേപങ്ങളുടെ രേഖകളും കാണിക്കണം. 

വാടക കരാര്‍: കെട്ടിടം വാടകയ്ക്ക് നല്‍കി വരുമാനം നേടുന്നുണ്ടെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ വാടക കരാര്‍ സമര്‍പ്പിക്കേണ്ടതാണ്

കഴിഞ്ഞ സാമ്പത്തികവര്‍ഷം മൂലധന നേട്ടം ലഭിച്ചിട്ടുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട രേഖകളും റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ നല്‍കേണ്ടതാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com