പെട്രോളില്‍ ഓടുന്ന ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും വില്‍പ്പന നിരോധിച്ചു; നിര്‍ണായക തീരുമാനവുമായി ചണ്ഡീഗഡ്, കാരണമിത് 

കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡില്‍ പെട്രോളില്‍ ഓടുന്ന ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും വില്‍പ്പന നിരോധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡില്‍ പെട്രോളില്‍ ഓടുന്ന ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും വില്‍പ്പന നിരോധിച്ചു. പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ജൂലൈ മുതല്‍ പെട്രോളില്‍ ഓടുന്ന ഇരുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പെട്രോളിലും ഡീസലിലും ഓടുന്ന കാറുകളുടെ രജിസ്‌ട്രേഷന്‍ ഡിസംബര്‍ മുതലാണ് നിര്‍ത്തലാക്കുക. പെട്രോളിയം ഉല്‍പ്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ആദ്യമായാണ് ഒരു നഗരം ഇത്തരത്തില്‍ ഒരു തീരുമാനം കൈക്കൊള്ളുന്നത്. ഘട്ടം ഘട്ടമായി പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങളെ നഗരത്തില്‍ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ചണ്ഡീഗഡ് ഭരണകൂടത്തിന്റെ നടപടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com