ഇന്ധനവില കുറയും?; വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി

പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി
ഹര്‍ദീപ് സിങ് പുരി, ഫയൽ
ഹര്‍ദീപ് സിങ് പുരി, ഫയൽ

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യാന്തര തലത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില മാറ്റമില്ലാതെ തുടരുകയും എണ്ണ കമ്പനികള്‍ മികച്ച നേട്ടം കൈവരിക്കുകയും ചെയ്താല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഒന്‍പത് വര്‍ഷം പൂര്‍ത്തിയായ ഘട്ടത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

2022 ഏപ്രില്‍ മുതല്‍ എണ്ണ വില ഉയരുന്നത് തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി എടുത്തുപറഞ്ഞു. ഉപയോക്താവ് പ്രയാസം നേരിടുന്നില്ല എന്ന് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍ എണ്ണവില കുറയ്ക്കുമെന്ന പ്രഖ്യാപനം ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല. എന്നാല്‍ രാജ്യാന്തര തലത്തില്‍ എണ്ണവില സ്ഥിരത പുലര്‍ത്തുകയും എണ്ണ കമ്പനികള്‍ വരുന്ന പാദത്തില്‍ മികച്ച നേട്ടം കൈവരിക്കുകയും ചെയ്താല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നത് എണ്ണ കമ്പനികള്‍ പരിഗണിക്കുമെന്ന് മന്ത്രി സൂചന നല്‍കി.

കഴിഞ്ഞ പാദത്തില്‍ എണ്ണ കമ്പനികള്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. ഇതുവഴി അവര്‍ക്ക് നഷ്ടം കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് മന്ത്രിയുടെ വാക്കുകള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com