ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വീട്ടില്‍ ഇരുന്നുകൊണ്ട് തന്നെ എളുപ്പത്തില്‍ പാനിലെ മേല്‍വിലാസം മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം

രാജ്യത്ത് പാനും ആധാറും സുപ്രധാന രേഖകളായി മാറി കഴിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് പാനും ആധാറും സുപ്രധാന രേഖകളായി മാറി കഴിഞ്ഞു. സാമ്പത്തിക ഇടപാട് അടക്കം വിവിധ ആവശ്യങ്ങള്‍ക്ക് അധികൃതര്‍ മുഖ്യമായി ചോദിക്കുന്നത് ഈ രേഖകളാണ്. ആധാര്‍ കാര്‍ഡ് അനുവദിക്കുന്നത് യുഐഡിഎഐ ആണ്. പാന്‍ കാര്‍ഡ് കൈകാര്യം ചെയ്യുന്നത് ആദായനികുതി വകുപ്പാണ്.

നിലവില്‍ ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാത്തവര്‍ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ പാന്‍ കാര്‍ഡിലെ മേല്‍വിലാസം മാറ്റണമെങ്കില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ ഓണ്‍ലൈനായി മാറ്റാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പാന്‍ കാര്‍ഡിലെ മേല്‍വിലാസം ഓണ്‍ലൈനായി മാറ്റുന്ന വിധം ചുവടെ:

ആദ്യം യുടിഐ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ടെക്‌നോളജി ആന്റ് സര്‍വീസസ് ലിമിറ്റഡ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക ( പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ നല്‍കുന്ന പ്ലാറ്റ്‌ഫോം ആണിത്)

'Change/Correction in PAN Card' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

“Apply for Change/Correction in PAN Card Details' തെരഞ്ഞെടുത്ത് ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകുക

പാന്‍ കാര്‍ഡിലെ മേല്‍വിലാസം മാറ്റുന്നതിന് പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുക

“Aadhaar Base e-KYC Address Update' ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ ആധാറിലെ മേല്‍വിലാസം ഉപയോഗിച്ച് പാന്‍കാര്‍ഡിലെ അഡ്രസ് അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതാണ്

ആധാര്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, അടക്കമുള്ള വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുക

മൊബൈല്‍ ഫോണില്‍ വരുന്ന ഒടിപി നല്‍കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാവുന്നതാണ്

പാന്‍കാര്‍ഡിലെ മേല്‍വിലാസം അപ്‌ഡേറ്റഡ് ആയതിന്റെ അറിയിപ്പ് എസ്എംഎസ്, ഇ-മെയില്‍ വഴി ലഭിക്കുന്നതാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com