'എന്നെ രൂപപ്പെടുത്തി, ഇത് എന്റെ ആദരം'; ബോംബെ ഐഐടിക്ക് 315 കോടി രൂപ സംഭാവന നല്‍കി നന്ദന്‍ നിലേക്കനി

ബോംബെ ഐഐടിയ്ക്ക് 315 കോടി രൂപ സംഭാവന നല്‍കി പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സഹ സ്ഥാപകന്‍ നന്ദന്‍ നിലേക്കനി
നന്ദന്‍ നിലേക്കനി, പിടിഐ
നന്ദന്‍ നിലേക്കനി, പിടിഐ

ന്യൂഡല്‍ഹി:  ബോംബെ ഐഐടിക്ക് 315 കോടി രൂപ സംഭാവന നല്‍കി പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സഹ സ്ഥാപകന്‍ നന്ദന്‍ നിലേക്കനി. ബോംബെ ഐഐടിയിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ നന്ദന്‍ നിലേക്കനി, ഐഐടിയുമായുള്ള ബന്ധത്തില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് സംഭാവന പ്രഖ്യാപിച്ചത്.

1973ലാണ് ബോംബെ ഐഐടിയില്‍ പഠനത്തിനായി നന്ദന്‍ നിലേക്കനി ചേര്‍ന്നത്. ബോംബെ ഐഐടിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനും മറ്റുമാണ് ധനസഹായം. ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക, സ്റ്റാര്‍ട്ട്അപ്പ് ആവാസ വ്യവസ്ഥയെ പരിപോഷിപ്പിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്‍. ഇന്ത്യയില്‍ ഒരു പൂര്‍വ്വ വിദ്യാര്‍ഥി നല്‍കുന്ന ഏറ്റവും വലിയ സംഭാവനയായാണ് ഇതിനെ കണക്കാക്കുന്നത്.

'എന്റെ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ ബോംബെ ഐഐടി വലിയ പങ്കാണ് വഹിച്ചത്. ഈ സ്ഥാപനവുമായുള്ള എന്റെ ബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവനാണ് '- നിലേക്കനിയുടെ വാക്കുകള്‍. 

ഈ സംഭാവന കേവലം ഒരു സാമ്പത്തിക സംഭാവന എന്നതിലുപരി, സ്ഥാപനത്തോടുള്ള എന്റെ ആദരം കൂടിയാണ്. നാളെ പുതിയ ലോകത്തെ രൂപപ്പെടുത്തുന്ന വിദ്യാര്‍ഥികളോടുള്ള പ്രതിബദ്ധതയുമാണ് ഇത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com