ഒറ്റ പ്ലാറ്റ്‌ഫോമില്‍ നിന്ന് മറ്റു ബാങ്കുകളിലെ ഇടപാടുകള്‍ കൂടി ട്രാക്ക് ചെയ്യാം; 'ആക്സിസ് വൺ വ്യൂ', രാജ്യത്ത് ആദ്യം 

പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് , അവരുടെ പേരില്‍ മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ഇടപാടുകളും ഇനി ട്രാക്ക് ചെയ്യാം.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് , അവരുടെ പേരില്‍ മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ഇടപാടുകളും ഇനി ട്രാക്ക് ചെയ്യാം. ആര്‍ബിഐയുടെ അക്കൗണ്ട് അഗ്രിഗേറ്റര്‍ ചട്ടക്കൂട് പ്രയോജനപ്പെടുത്താന്‍ ആക്‌സിസ് ബാങ്ക് തീരുമാനിച്ചതോടെയാണ് ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭിക്കുക. ഓപ്പണ്‍ ബാങ്കിങ് എന്നതിലേക്കുള്ള ആദ്യ പടിയാണ് അക്കൗണ്ട് അഗ്രിഗേറ്റര്‍.

ആക്‌സിസ് ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക്, അവരുടെ പേരില്‍ മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകളിലെ ഇടപാടുകള്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്നതാണ് സംവിധാനം. അതായത് മറ്റു ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടത്തിയ ചെലവഴിക്കലുകളും ബാലന്‍സും ഒറ്റ പ്ലാറ്റ്‌ഫോമില്‍ നിന്ന് കൊണ്ടുതന്നെ അറിയാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. അക്കൗണ്ട് അഗ്രിഗേറ്റര്‍ ചട്ടക്കൂടില്‍ ഉള്‍പ്പെടുന്ന ബാങ്കുകളുടെ അക്കൗണ്ടുകള്‍ മാത്രമേ ഇത്തരത്തില്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കൂ. 

നിലവില്‍ മൊബൈല്‍ ബാങ്കിങ് ആപ്പ് ഉപയോഗിച്ച്, അതത്് ബാങ്കിന്റെ ഇടപാടുകള്‍ മാത്രമേ പരിശോധിക്കാന്‍ സാധിക്കൂ. എന്നാല്‍ ആര്‍ബിഐയുടെ അക്കൗണ്ട് അഗ്രിഗേറ്റര്‍ ചട്ടക്കൂട് പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതോടെ, ഉപഭോക്താക്കള്‍ക്ക് ആക്‌സിസ് ബാങ്കിന്റെ മൊബൈല്‍ ബാങ്കിങ് ആപ്പ് ഉപയോഗിച്ച് എച്ച്ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ ബാങ്കുകളില്‍ അവരുടെ പേരിലുള്ള അക്കൗണ്ടിലെ ഇടപാടുകള്‍ കൂടി ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് ആക്‌സിസ് ബാങ്ക് പറയുന്നു. മറ്റു ബാങ്കുകളുടെ അക്കൗണ്ട് ബാലന്‍സ് അറിയാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 

ആക്സിസ് വൺ വ്യൂ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. രാജ്യത്ത് സ്വകാര്യബാങ്കിങ് മേഖലയില്‍ ഈ സേവനം പ്രയോജനപ്പെടുത്തിയ ആദ്യ ബാങ്ക് ആക്‌സിസ് ബാങ്ക് ആണെന്ന് ഡിജിറ്റല്‍ ബിസിനസ് മേധാവി സമീര്‍ ഷെട്ടി പറഞ്ഞു.ഇതോടെ ആക്‌സിസ് ഇതര ബാങ്കിങ് അക്കൗണ്ടുകളെ ആക്‌സിസ് മൊബൈല്‍ ആപ്പുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. ഇതുവഴി മറ്റു ബാങ്ക് അക്കൗണ്ടുകളില്‍ നടന്ന ഇടപാടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇ-മെയില്‍ ചെയ്യാന്‍ സാധിക്കുമെന്നും ആക്‌സിസ് ബാങ്ക് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com