ഡെസ്‌ക് ടോപ്പില്‍ നിന്ന് എളുപ്പം വാട്‌സ്ആപ്പ് കോള്‍ ചെയ്യാം; അറിയേണ്ടതെല്ലാം

സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് എളുപ്പത്തില്‍ വാട്‌സ്ആപ്പ് വോയ്‌സ് കോളും വീഡിയോ കോളും ചെയ്യാന്‍ സാധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് എളുപ്പത്തില്‍ വാട്‌സ്ആപ്പ് വോയ്‌സ് കോളും വീഡിയോ കോളും ചെയ്യാന്‍ സാധിക്കും. സമാനമായ നിലയില്‍ ഡെസ്‌ക്‌ടോപ്പില്‍ നിന്നും വാട്‌സ്ആപ്പ് വോയ്‌സ് കോളും വീഡിയോ കോളും ചെയ്യാന്‍ കഴിയും. 

നേരത്തെ ഒരാളുമായി മാത്രമേ ഇത്തരത്തില്‍ കോളിലൂടെ ആശയവിനിമയം നടത്താന്‍ സാധിക്കുമായിരുന്നുള്ളൂ. അടുത്തിടെ പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പ് കോളുകള്‍ വരെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരേ സമയം എട്ടുപേരെ വരെ ഗ്രൂപ്പ് കോളിലൂടെ ബന്ധിപ്പിക്കാന്‍ സാധിക്കും. മാര്‍ച്ചിലാണ് ഡെസ്‌ക്‌ടോപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.

ഡെസ്‌ക് ടോപ്പില്‍ വാട്‌സ്ആപ്പ് കോള്‍ ചെയ്യുന്ന വിധം ചുവടെ:


ഡെസ്‌ക് ടോപ്പില്‍ ഫോണ്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് തുറക്കുക. ഫോണിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഇത് ചെയ്യേണ്ടത്.

കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്ന് ആരെയാണ് വിളിക്കേണ്ടത് എന്ന് തെരഞ്ഞെടുക്കുക

ഫോണിലെ പോലെ ചാറ്റില്‍ വോയ്‌സ് കോള്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക

വാട്‌സ് ആപ്പ് വീഡിയോ കോള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മൈക്രോ ഫോണ്‍, ക്യാമറ, സ്പീക്കര്‍ എന്നിവ ഡെസ്‌ക് ടോപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുക. ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്ത് എളുപ്പത്തില്‍ വോയ്‌സ് കോളില്‍ നിന്ന് വീഡിയോ കോളിലേക്ക് മാറാനും സംവിധാനമുണ്ട്. ഡെസ്‌ക് ടോപ്പുമായി ബന്ധിപ്പിച്ച് വെബ് ക്യാം ഇല്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി സൊല്യൂഷന്‍സ് ആയ ഡ്രോയിഡ്ക്യാം പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഫോണിലെ ക്യാമറയെ വെബ്ക്യാമാക്കി മാറ്റിയും കോള്‍ ചെയ്യാവുന്നതാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com