പിന്‍ ചെയ്ത് വെയ്ക്കുന്ന മെസേജുകള്‍ ഓട്ടോമാറ്റിക്കായി 'അപ്രത്യക്ഷമാകും'; പുതിയ ഫീച്ചര്‍ 

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ തിരക്കിട്ട നീക്കമാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് നടത്തുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ തിരക്കിട്ട നീക്കമാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് നടത്തുന്നത്. ഓര്‍ത്തിരിക്കാന്‍ വേണ്ടി ചാറ്റുകളിലും ഗ്രൂപ്പുകളിലും മെസേജുകള്‍ പിന്‍ ചെയ്ത് വെയ്ക്കാറുണ്ട്. ഇതിന് പ്രത്യേക കാലയളവുകള്‍ നിശ്ചയിച്ച് അതില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് സ്വാതന്ത്ര്യം നല്‍കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്. തെരഞ്ഞെടുത്ത കാലയളവ് തീരുന്ന മുറയ്ക്ക് പിന്‍ ചെയ്ത് വെച്ചിരിക്കുന്ന മെസേജ് അണ്‍പിന്‍ ആയി മാറും.

ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് വാട്‌സ്ആപ്പ്. മെസേജ് പിന്‍ ചെയ്ത് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത സമയക്രമം അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ഒരുങ്ങുന്നത്. 24 മണിക്കൂര്‍, ഏഴുദിവസം, 30 ദിവസം എന്നിങ്ങനെ മൂന്ന് വ്യത്യസ്ത സമയക്രമം അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്. 

ഉപഭോക്താവിന്റെ ഇഷ്ടാനുസരണം ഇതില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാം. തെരഞ്ഞെടുത്ത കാലാവധി തീരുമ്പോള്‍ മെസേജ് അണ്‍പിന്‍ ആവും. അതായത് അപ്രത്യക്ഷമാകും. തെരഞ്ഞെടുത്ത കാലാവധിക്ക് മുന്‍പ് പിന്‍ ചെയ്ത് മെസേജ് അണ്‍പിന്‍ ചെയ്യാനും സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com