എളുപ്പം തിരിച്ചറിയാം, ചാറ്റ് ലിസ്റ്റില്‍ പേര് 'ഹൈലൈറ്റ്' ചെയ്ത് കാണിക്കും; പുതിയ ഫീച്ചര്‍ 

വലിയ ഗ്രൂപ്പുകളില്‍ നടക്കുന്ന ചാറ്റുകളിലാണ് ഇത്  പ്രയോജനം ചെയ്യുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം നിലവിലെ ഫീച്ചറുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിലും പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് പ്രത്യേക താത്പര്യമാണ് കാണിക്കുന്നത്. അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് കൊണ്ടുവന്നത്. ഇക്കൂട്ടത്തില്‍ പുതിയ ഒരു ഫീച്ചറാണ് 'പുഷ് നെയിം വിത്ത് ഇന്‍ ദാ ചാറ്റ് ലിസ്റ്റ്'  ഫീച്ചര്‍.

വലിയ ഗ്രൂപ്പുകളില്‍ നടക്കുന്ന ചാറ്റുകളിലാണ് ഇത് പ്രയോജനം ചെയ്യുക. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും തിരിച്ചറിയാന്‍ പലപ്പോഴും ബുദ്ധിമുട്ട് നേരിട്ടെന്ന് വരാം. ഇതിന് പരിഹാരമെന്നോണമാണ് ഈ ഫീച്ചര്‍. ഐഒഎസ് ഫോണുകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.

ചാറ്റ് ലിസ്റ്റില്‍ ഫോണ്‍ നമ്പറിന് പകരം പേര് ഹൈലൈറ്റ് ചെയ്ത് കാണിക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍. സ്ഥിരമായി ഗ്രൂപ്പില്‍ മെസേജ് ചെയ്യുന്ന കോണ്‍ടാക്ട് ലിസ്റ്റില്‍ സേവ് ചെയ്യാത്ത ആളുകളുടെ ഫോണ്‍ നമ്പറിന് പകരം പേര് ഹൈലൈറ്റ് ചെയത് കാണിക്കുന്ന തരത്തിലാണ് ഫീച്ചര്‍. 

ആളുകളെ എളുപ്പം തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും. കൂടാതെ ആവശ്യമുള്ള ആളാണെന്ന് തിരിച്ചറിഞ്ഞ് നമ്പര്‍ സേവ് ചെയ്ത് വെയ്ക്കാനും ഇതുവഴി സാധിക്കും. വലിയ ഗ്രൂപ്പുകളിലാണ് ഇത് പ്രയോജനം ചെയ്യുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com