ഗ്രൂപ്പിലെ അംഗങ്ങളെ എളുപ്പം തിരിച്ചറിയാം; പ്രൊഫൈല്‍ ഐക്കണ്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് 

ഗ്രൂപ്പിലെ അംഗങ്ങളെ എളുപ്പം തിരിച്ചറിയുന്നതിന് പുതിയ ഫീച്ചറുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഗ്രൂപ്പിലെ അംഗങ്ങളെ എളുപ്പം തിരിച്ചറിയുന്നതിന് പുതിയ ഫീച്ചറുമായി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഗ്രൂപ്പ് ചാറ്റിനിടെ, അംഗങ്ങളെ എളുപ്പം തിരിച്ചറിയുന്നതിന് പ്രൊഫൈല്‍ ഐക്കണ്‍ തെളിഞ്ഞുവരുന്ന നിലയിലാണ് പുതിയ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ഫോണുകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഉടന്‍ തന്നെ ഈ സേവനം എല്ലാവര്‍ക്കും ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഗ്രൂപ്പിലെ മുഴുവന്‍ അംഗങ്ങളെയും തിരിച്ചറിയാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വലിയ ഗ്രൂപ്പുകളാണെങ്കില്‍ പ്രത്യേകിച്ചും. ഇത് പരിഹരിക്കുന്നതിനാണ് പുതിയ ഫീച്ചര്‍. പ്രൊഫൈല്‍ ഐക്കണിലൂടെ ഗ്രൂപ്പ് അംഗങ്ങളെ തിരിച്ചറിയാന്‍ ഉപയോക്താവിനെ സഹായിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. 

ഗ്രൂപ്പ് ചാറ്റുകളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. പ്രൊഫൈല്‍ ചിത്രം ഇല്ലാതിരിക്കുമ്പോഴോ, ഗ്രൂപ്പില്‍ ഒരേ പേരില്‍ ഒന്നിലധികം അംഗങ്ങള്‍ ഉണ്ടാകുമ്പോഴോ ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യതയുടെ ഭാഗമായി പ്രൊഫൈല്‍ ഫോട്ടോ ഹിഡനാക്കി വെയ്ക്കുമ്പോഴും പ്രൊഫൈല്‍ ഫോട്ടോ ശൂന്യമായിരിക്കുമ്പോഴും കോണ്‍ടാക്ട് നെയിമിന്റെ അതേ നിറം നല്‍കി പ്രൊഫൈല്‍ ഹൈലൈറ്റ് ചെയ്ത് ആളെ തിരിച്ചറിയുന്ന വിധമാണ് സംവിധാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com