ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നതിന്റെ തിരക്കിലാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്്. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് കൊണ്ടുവന്നത്. ഇപ്പോള്‍ ഗ്രൂപ്പില്‍ ചാറ്റില്‍ ഫോണ്‍ നമ്പറിന് പകരം യൂസര്‍ നെയിം തെളിഞ്ഞ് വരുന്ന പുതിയ ഫീച്ചറാണ് വാര്‍ത്തകളില്‍ നിറയുന്നത്.
പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. സാധാരണഗതിയില്‍ വലിയ ഗ്രൂപ്പുകളിലെ എല്ലാവരുടെയും നമ്പര്‍ സേവ് ചെയ്യണമെന്നില്ല. ഗ്രൂപ്പ് ചാറ്റുകളില്‍ അജ്ഞാതരായ ആളുകള്‍ പങ്കുവെയ്ക്കുന്ന മെസേജുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഫോണ്‍ നമ്പറിന് പകരം യൂസര്‍ നെയിമാണ് തെളിഞ്ഞുവരിക. ഇതോടെ എളുപ്പം ആളുകളെ തിരിച്ചറിയാന്‍ ഉപയോക്താവിന് സാധിക്കും.
ചാറ്റ് ബബിളില്‍ ഫോൺ നമ്പർ തുടർന്നും കാണാന്‍ സാധിക്കും. കമ്യൂണിറ്റിയുമായി ലിങ്ക് ചെയ്ത ഗ്രൂപ്പുകളില്‍ ഫോണ്‍ നമ്പര്‍ മറച്ചുവെയ്ക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ ഭാവിയില്‍ അവതരിപ്പിക്കുമെന്ന് വാട്‌സ്ആപ്പ് അറിയിച്ചു. സ്വകാര്യതയുടെ ഭാഗമായാണ് പുതിയ ഫീച്ചര്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ