തയ്യൽ പഠിച്ച് മക്കൾക്ക് ഉടുപ്പ് തുന്നി ഫേയ്സ്‌ബുക്ക് സിഇഒ; ത്രി ഡി പ്രിന്റ് വസ്ത്രങ്ങൾ ഒരുക്കി സക്കർബർ​ഗ്, ചിത്രങ്ങൾ

ഉടുപ്പകളിട്ടുള്ള മക്കളുടെ ചിത്രം പങ്കുവച്ച് സക്കർബർ​ഗ് തന്നെയാണ് തന്റെ പുതിയ വിനോദത്തെക്കുറിച്ച് പങ്കുവച്ചത്
മാർക്ക് സക്കർബർഗ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം
മാർക്ക് സക്കർബർഗ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രം

യ്യൽ പഠിച്ച് മക്കൾക്കായി ഉടുപ്പ് തുന്നി ഫേയ്സ്‌ബുക്ക് സിഇഒ മാർക്ക് സക്കർബർഗ്. വെറും ഉടുപ്പല്ല ത്രി ഡി പ്രിന്റഡ് വസ്ത്രങ്ങളാണ് അദ്ദേഹം മക്കൾക്കായി ഒരുക്കിയത്. താൻ നിർമ്മിച്ച ഉടുപ്പകളിട്ടുള്ള മക്കളുടെ ചിത്രം പങ്കുവച്ച് സക്കർബർ​ഗ് തന്നെയാണ് തന്റെ പുതിയ വിനോദത്തെക്കുറിച്ച് പങ്കുവച്ചത്. 

"എനിക്ക് പുതിയ കാര്യങ്ങൾ നിർമ്മിക്കാൻ വളരെ ഇഷ്ടമാണ്. അടുത്തിടെ എന്റെ മക്കൾക്കൊപ്പം വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനും ത്രി ഡി പ്രിന്റ് ചെയ്യാനും തുടങ്ങി. കഴിഞ്ഞ മാസം പൂർത്തിയാക്കിയ ചില പ്രൊജക്ടുകൾ", എന്ന് കുറിച്ചാണ് സക്കർബർ​ഗ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അതെ, എനിക്ക് തയ്യൽ പഠുക്കേണ്ടിവന്നു എന്നും അദ്ദേഹം കുറിച്ചു.  

ചിത്രങ്ങൾ ഞോടിയിടയിലാണ് ഇൻസ്റ്റ​ഗ്രാമിൽ വൈറലായത്. "മെറ്റ് ഗാല റെഡി!!!" എന്നാണ് ടെക് വ്യവസായി ഇവാ ചെൻ കമന്റ് ചെയ്തിരിക്കുന്നത്. സക്കർബർ​ഗിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനും ചിലർ ശ്രമിച്ചിട്ടുണ്ട്. ഏത് പ്രിന്റർ ആണ് ഉപയോ​ഗിച്ചതെന്നും എന്ത് മെറ്റീരിയൽ ആണ് ഉപയോ​ഗിച്ചിരിക്കുന്നതെന്നുമൊക്കെയാണ് ഇവർ തിരക്കുന്നത്. സംശയങ്ങൾക്ക് സക്കർബർ​ഗ് മറുപടിയും നൽകിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com