ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മണപ്പുറം ഫിനാന്‍സ് 10 ലക്ഷം രൂപ നല്‍കും

മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി നന്ദകുമാര്‍
വിപി നന്ദകുമാര്‍/ഫെയ്‌സ്ബുക്ക്‌
വിപി നന്ദകുമാര്‍/ഫെയ്‌സ്ബുക്ക്‌

മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ മരിച്ച 22 പേരുടെ കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി മണപ്പുറം ഫിനാന്‍സ്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ കൈമാറുമെന്ന് മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി.പി നന്ദകുമാര്‍ അറിയിച്ചു. 

ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ അദ്ദേഹം ദുരന്തത്തിനിരയായവരുടെ ബന്ധുക്കളെ അനുശോചനം അറിയിച്ചു. ഒട്ടുംപുറം തൂവല്‍ത്തീരത്തുനിന്നും വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞുണ്ടായ അപകടം സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ ജലദുരന്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com