ആധാറിലെ ഫോട്ടോ എളുപ്പം മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം 

പേര്, ജനനത്തീയതി, ഫോണ്‍ നമ്പര്‍, മേല്‍വിലാസം അടക്കം ആധാറിലെ ചില വിവരങ്ങള്‍ മാറ്റാവുന്നതാണ്
ആധാര്‍ എന്‍ റോള്‍മെന്റ് സെന്റര്‍, ഫയല്‍ ഫോട്ടോ/ എക്‌സ്പ്രസ്
ആധാര്‍ എന്‍ റോള്‍മെന്റ് സെന്റര്‍, ഫയല്‍ ഫോട്ടോ/ എക്‌സ്പ്രസ്

ന്യൂഡല്‍ഹി:  പേര്, ജനനത്തീയതി, ഫോണ്‍ നമ്പര്‍, മേല്‍വിലാസം അടക്കം ആധാറിലെ ചില വിവരങ്ങള്‍ മാറ്റാവുന്നതാണ്. ഡെമോഗ്രാഫിക്, ബയോമെട്രിക് എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ആധാറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നത്. 

പേര്, മേല്‍വിലാസം, ജനനത്തീയതി, പ്രായം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, തുടങ്ങിയവ ഡെമോഗ്രാഫിക്കിന് കീഴിലാണ് വരുന്നത്. ഐറിസ്, വിരലടയാളം, മുഖചിത്രം എന്നിവയാണ് ബയോമെട്രിക് ഡേറ്റയ്ക്കുള്ള ഉദാഹരണങ്ങള്‍.

ആധാറിലെ ചിത്രം പഴയതാണ് എന്ന് തോന്നുന്നവര്‍ക്ക് അത് മാറ്റാനും സാധിക്കും. എന്‍ റോള്‍മെന്റ് സെന്ററില്‍ പോയി ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുന്നതിന് സംവിധാനമുണ്ട്. 

ആധാറിലെ ഫോട്ടോ മാറ്റുന്ന വിധം ചുവടെ:

ആദ്യം ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ പോകുക

ഓണ്‍ലൈന്‍ ആയോ അല്ലാതെയോ അപ്പോയ്‌മെന്റ് എടുത്തുവേണം എന്‍ റോള്‍മെന്റ് സെന്ററില്‍ പോകേണ്ടത്

ഫോം പൂരിപ്പിച്ച് നല്‍കണം

ആധാര്‍ എന്‍ റോള്‍മെന്റ് സെന്റര്‍ എക്‌സിക്യൂട്ടീവിനാണ് ഇത് നല്‍കേണ്ടത്

ബയോമെട്രിക് വിശദാംശങ്ങള്‍ വെരിഫൈ ചെയ്ത ശേഷം എക്‌സിക്യൂട്ടീവ് ആണ് ഫോട്ടോ എടുക്കാന്‍ വേണ്ട സൗകര്യം ഏര്‍പ്പെടുത്തുന്നത്

ഫോട്ടോ മാറ്റുന്നതിന് മറ്റു രേഖകളുടെ ആവശ്യമില്ല

ഫോട്ടോ മാറ്റുന്നതിനോ, എഡിറ്റ് ചെയ്യുന്നതിനോ നൂറ് രൂപയാണ് ഫീസ്

തുടര്‍ന്ന് അക്ക്‌നോളഡ്ജ്‌മെന്റ് സ്ലിപ്പ് ലഭിക്കും

90 ദിവസത്തിനകം ആധാര്‍ കാര്‍ഡിലെ ചിത്രം അപ്‌ഡേറ്റ് ആവും. പുതിയ ഫോട്ടോ സഹിതമുള്ള ആധാര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. തുടര്‍ന്നുള്ള രണ്ടുമാസത്തിനകം ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം യുഐഡിഎഐ ഒരുക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com