പല ഗ്രൂപ്പിലുള്ളവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് കോള്‍; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് 

തുടക്കത്തില്‍ എട്ടു പേരെ ഉള്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ ഗ്രൂപ്പ് കോള്‍ ചെയ്യാനാവുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ല ഗ്രൂപ്പില്‍നിന്നുള്ളവരെ സെലക്ട് ചെയ്ത് കോള്‍ ചെയ്യാവുന്ന വിധത്തില്‍ പുതിയ ഗ്രൂപ്പ് കോള്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. തുടക്കത്തില്‍ എട്ടു പേരെ ഉള്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ ഗ്രൂപ്പ് കോള്‍ ചെയ്യാനാവുക. ഇത് പിന്നീട് 32 ആയി ഉയര്‍ത്തുമെന്നും വാട്‌സ്ആപ്പിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മാക് ഒഎസിലാണ് തുടക്കത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക. ഒരു ഗ്രൂപ്പില്‍നിന്നു തന്നെ സെലക്ട് ചെയ്യുന്ന അംഗങ്ങള്‍ക്ക് ഗ്രൂപ്പ് കോള്‍ ചെയ്യാം. പല ഗ്രൂപ്പുകളില്‍നിന്നു സെലക്ട് ചെയ്യുന്നവരെ കോളിലേക്ക് ആഡ് ചെയ്യാനും ആവും. ഓഡിയോ, വിഡിയോ കോളുകള്‍ ഇത്തരത്തില്‍ ചെയ്യാനാവും. 

ആന്‍ഡ്രോയ്ഡ് ഫോണുകളിലും വാട്‌സ്ആപ്പ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ബ്രോഡ്കാസ്റ്റ് ചാനല്‍ ഫീച്ചര്‍ ആണ് ഇതില്‍ ഒന്ന്. ഉടന്‍ തന്നെ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com