സംസ്ഥാനത്ത് കേരള ബാങ്ക് 2000 മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കും: ഇനി ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍

സംസ്ഥാനത്തൊട്ടാകെ കേരള ബാങ്കിന്റെ എടിഎമ്മുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും ജനങ്ങള്‍ക്ക് ആധുനിക ബാങ്കിങ് സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
കേരള ബാങ്ക് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
കേരള ബാങ്ക് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കേരള ബാങ്കിന്റെ എടിഎമ്മുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും ജനങ്ങള്‍ക്ക് ആധുനിക ബാങ്കിങ് സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്താകെ കേരള ബാങ്കിന്റെ 2000 മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കും. സ്വയം അഭിമാനിക്കാവുന്ന ഘട്ടത്തിലൂടെയാണ് കേരളാ ബാങ്ക് കടന്നുപോകുന്നത്. ഡിജിറ്റല്‍ ബാങ്കിങ് സേവനം ഇക്കാലത്ത് കൂടുതല്‍ ഇടപാടുകാരെ ആകര്‍ഷിക്കും. ഏകീകൃത കോര്‍ ബാങ്കിംഗ് രീതിയിലേക്ക് കേരള ബാങ്ക് മാറുകയാണ്. വായ്പാ വിതരണത്തിനും നിക്ഷേപ സമാഹരണത്തിനും റെക്കോര്‍ഡ് വര്‍ദ്ധനയുണ്ടാക്കാന്‍ കേരള ബാങ്കിന് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും ആധുനിക ബാങ്കിങ് സംവിധാനം ലഭ്യമാകും. കേരളത്തെ ഒന്നാമത്തെ ബാങ്ക് ആയി കേരള ബാങ്കിനെ മാറ്റണമെന്നും അതിനുള്ള പരിശ്രമമാണ് നടത്തേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com