'ഏറ്റവും മോശപ്പെട്ട സ്ഥിതി', നാലുമാസത്തിനിടെ ഐടി മേഖലയില്‍ തൊഴില്‍ നഷ്ടമായത് രണ്ടുലക്ഷം പേര്‍ക്ക്; റിപ്പോര്‍ട്ട്

നടപ്പുവര്‍ഷം ഇതുവരെ ആഗോള ഐടി മേഖലയില്‍ രണ്ടുലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  നടപ്പുവര്‍ഷം ഇതുവരെ ആഗോള ഐടി മേഖലയില്‍ രണ്ടുലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. വലിയ കമ്പനികള്‍ മുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ വരെ ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. മെറ്റ, ബിടി, വൊഡഫോണ്‍ അടക്കമുള്ള കമ്പനികളാണ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയത്. വരും മാസങ്ങളില്‍ ഇത്തരം പിരിച്ചുവിടല്‍ തുടരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വിവിധ കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം നടത്തിയത്. ഈ വര്‍ഷം ഇതുവരെ ഐടി മേഖലയില്‍ രണ്ടുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന റിപ്പോര്‍ട്ട് ആശങ്ക വര്‍ധിപ്പിക്കുന്നു. ജീവനക്കാരെ പിരിച്ചുവിടുന്നത് ട്രാക്ക് ചെയ്യുന്ന സൈറ്റായ Layoffs.fyi നെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. വലുതും ചെറുതുമായ 695 കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. ഏകദേശം 1.98 ലക്ഷം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. 

2022ല്‍ 1046 ടെക് കമ്പനികളിലായി 1.61 ലക്ഷം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ജനുവരിയില്‍ മാത്രം ആഗോളതലത്തില്‍ ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ട് കഴിഞ്ഞു. കഴിഞ്ഞവര്‍ഷവും ഈ വര്‍ഷം മെയ് വരെയും കണക്കുകൂട്ടിയാല്‍ 3.6 ലക്ഷം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ പ്രമുഖ കമ്പനികളാണ് കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com