ഭവന, കാര്‍ വായ്പകള്‍ക്ക് ദീപാവലി ഓഫര്‍: പ്രോസസിംഗ് ഫീസ് ഇല്ല, ഡിസ്‌ക്കൗണ്ട്; വിവിധ ബാങ്കുകളുടെ നിരക്ക് ഇങ്ങനെ 

ഉത്സവ സീസണ്‍ പ്രമാണിച്ച് വിവിധ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷണീയമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഉത്സവ സീസണ്‍ പ്രമാണിച്ച് വിവിധ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്കായി ആകര്‍ഷണീയമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ വാങ്ങാനും വീട് വെയ്ക്കാനും മറ്റും വായ്പ എടുക്കുന്നവര്‍ക്കാണ് ഓഫര്‍. പ്രധാനമായി പഞ്ചാബ് നാഷണല്‍ ബാങ്ക്, എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് ഓഫറുകള്‍ പ്രഖ്യാപിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്ക്

ഉത്സവ സീസണ്‍ പ്രമാണിച്ച് 8.7 ശതമാനം മുതല്‍ ആരംഭിക്കുന്ന പലിശനിരക്കില്‍ കാര്‍ വായ്പ അനുവദിക്കും എന്നതാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഓഫര്‍. കൂടാതെ പ്രോസസിംഗ് ഫീസിലും ഡോക്യൂമെന്റേഷന്‍ ചാര്‍ജിലും ഡിസ്‌കൗണ്ട് അനുവദിക്കുമെന്നും ബാങ്ക് അറിയിച്ചു. ഭവന വായ്പയിലും ഓഫര്‍ ഉണ്ട്. 8.4 ശതമാനം മുതലാണ് പലിശനിരക്ക് ആരംഭിക്കുക. കൂടാതെ ദീപാവലി സമയത്ത് ഭവന വായ്പ എടുക്കുന്നവര്‍ക്ക് പ്രോസസിംഗ് ഫീസും ഡോക്യൂമെന്റേഷന്‍ ചാര്‍ജും ഉണ്ടാവില്ലെന്നും ബാങ്ക് അറിയിച്ചു

എസ്ബിഐ

ഉത്സവ സീസണ്‍ പ്രമാണിച്ച് ടേം ലോണുകളില്‍ വലിയ തോതിലാണ് എസ്ബിഐ ഡിസ്‌കൗണ്ട് ഓഫര്‍ പ്രഖ്യാപിച്ചത്. ക്രെഡിറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താവിന് ഡിസ്‌ക്കൗണ്ട് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് ഓഫര്‍ പ്രഖ്യാപിച്ചത്. സിബില്‍ സ്‌കോര്‍ 700നും 749നും ഇടയിലാണെങ്കില്‍ ഡിസ്‌ക്കൗണ്ട് നിരക്കായ 8.7 ശതമാനത്തിന് വായ്പ അനുവദിക്കുമെന്നാണ് ഓഫര്‍. നിലവില്‍ 9.35 ശതമാനമാണ് പലിശ.
 
ക്രെഡിറ്റ് സ്‌കോര്‍ 750നും 799നും ഇടയിലാണെങ്കില്‍ വീണ്ടും പലിശനിരക്ക് കുറയും. ഡിസ്‌ക്കൗണ്ട് നിരക്കായ 8.6 ശതമാനത്തിനാണ് വായ്പ അനുവദിക്കുക.


ബാങ്ക് ഓഫ് ബറോഡ

ഡിസംബര്‍ 31 വരെയുള്ള വായ്പകള്‍ക്ക് ആകര്‍ഷണീയമായ ഓഫറാണ് ബാങ്ക് ഓഫ് ബറോഡ പ്രഖ്യാപിച്ചത്. 8.4 ശതമാനം വാര്‍ഷിക പലിശയ്ക്ക് ഭവന വായ്പ അനുവദിക്കും എന്നതാണ് ഇതിലെ പ്രധാന ആകര്‍ഷണം. കൂടാതെ പ്രോസസിംഗ് ഫീസ് ഈടാക്കില്ല. കാര്‍ വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 8.7 ശതമാനം മുതലായിരിക്കും പലിശനിരക്ക്. കാര്‍ വായ്പ എടുക്കുന്നവരില്‍ നിന്ന് പ്രോസസിംഗ് ഫീസ് ഈടാക്കില്ലെന്നും ബാങ്ക് ഓഫ് ബറോഡ അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com