ആധാര്‍ കാര്‍ഡിലെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാം; നടപടിക്രമങ്ങള്‍ ഇങ്ങനെ, വിശദാംശങ്ങള്‍

ദൈനംദിന ജീവിതത്തില്‍ ആധാര്‍ കാര്‍ഡ് ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറി കഴിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദൈനംദിന ജീവിതത്തില്‍ ആധാര്‍ കാര്‍ഡ് ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നായി മാറി കഴിഞ്ഞു. ഔദ്യോഗികമായ ഏതൊരു കാര്യത്തിനും ആധാര്‍ ചോദിക്കുന്നത് പതിവാണ്. അതുകൊണ്ട് തന്നെ ആധാറിലെ വിവരങ്ങള്‍ അപ്‌ഡേറ്റഡ് ആണ് എന്ന് ഉറപ്പുവരുത്തേണ്ടതും അനിവാര്യമാണ്.

നിലവില്‍ പേര്, മേല്‍വിലാസം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍ അടക്കം ആധാറിലെ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ബയോമെട്രിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ തൊട്ടടുത്തുള്ള ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ പോകേണ്ടതുണ്ട്. ഫിംഗര്‍ പ്രിന്റ്, ഐറിസ്, ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ പോകേണ്ടത്.

ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാന്‍ ചെയ്യേണ്ടത് ചുവടെ:

ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ പോകുന്നതിന് മുന്‍പ് ആദ്യം യുഐഡിഎഐ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക-  uidai.gov.in.

വെബ്‌സൈറ്റില്‍ നിന്ന് ആധാര്‍ എന്‍ റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്യുക ( ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ പോയാലും ഫോം ലഭിക്കും)

ഫോം പൂരിപ്പിച്ച ശേഷം തൊട്ടടുത്തുള്ള ആധാര്‍ സേവാ കേന്ദ്രത്തിലോ ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററിലോ സബ്മിറ്റ് ചെയ്യുക

appointments.uidai.gov.in/ ല്‍ ക്ലിക്ക് ചെയ്ത് തൊട്ടടുത്തുള്ള സെന്റര്‍ മനസിലാക്കുക

ബയോമെട്രിക് വെരിഫിക്കേഷനിലൂടെ വിവരങ്ങള്‍ ഉറപ്പ് വരുത്തിയ  ശേഷം ആധാര്‍ എക്‌സിക്യൂട്ടീവ് ഉപയോക്താവിന്റെ ഫോട്ടോ എടുക്കും


ആധാറിലെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യുന്നതിന് നൂറ് രൂപയും ജിഎസ് ടിയുമാണ് ഫീസായി ഈടാക്കുക

അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പറും അക്‌നോളഡ്ജ്‌മെന്റ് സ്ലിപ്പും ലഭിക്കും. ഇത് ഉപയോഗിച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റഡ് ചെയ്യാവുന്നതാണ്. 

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ആവാന്‍ 90 ദിവസം വരെയാണ് സമയമെടുക്കുക. 

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ആയെന്ന് അറിഞ്ഞാല്‍ ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ പോയി ആധാര്‍ കാര്‍ഡിന്റെ പ്രിന്റ് എടുക്കാവുന്നതാണ്. യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ കയറി ഇ- ആധാര്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com