വാട്‌സ്ആപ്പില്‍ ചാറ്റിങ്ങിനിടെ പരസ്യങ്ങള്‍ വരുമോ? വില്‍ കാത്ത്കാര്‍ട്ട് പറഞ്ഞത് എന്താണ്? 

സിഇഒ വില്‍ കാത്ത്കാര്‍ട്ട് സ്റ്റാറ്റസിലും ചാനലുകളിലും പരസ്യങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ചുള്ള സാധ്യതയെക്കുറിച്ച് സൂചന നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി നിരന്തരം പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുകയാണ് വാട്‌സ്ആപ്പ്. ലോകമെമ്പാടുമായി 2 ബില്ല്യണിലധികം ആക്ടീവ് ഉപയോക്താക്കളാണ് വാട്‌സ്ആപ്പിനുള്ളത്. ഇപ്പോള്‍ സ്റ്റാറ്റസ്, ചാനല്‍സ് എന്നിവയിലെല്ലാം പരസ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ വാട്‌സ്ആപ്പ് തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ ഒരു അഭിമുഖത്തില്‍, വാട്ട്സ്ആപ്പ് സിഇഒ വില്‍ കാത്ത്കാര്‍ട്ട് സ്റ്റാറ്റസിലും ചാനലുകളിലും പരസ്യങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ചുള്ള സാധ്യതയെക്കുറിച്ച് സൂചന നല്‍കി. എന്നാല്‍ പരസ്യങ്ങള്‍ ഉപയോക്തക്കളുടെ ഇന്‍ബോക്‌സില്‍ വരില്ലെന്നും വില്‍ കാത്ത്കാര്‍ട്ട് വ്യക്തമാക്കി. 

''സ്റ്റാറ്റസ്, ചാനല്‍ വിഭാഗങ്ങളില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാം, അവ പ്രാഥമികമായി പബ്ലിക് ബ്രോഡ്കാസ്റ്റിനും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും വേണ്ടിയാകും. ചാനലുകള്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിതമായി പ്രവേശനം വാഗ്ദാനം ചെയ്യാനോ ചാനല്‍ ഉടമകളെ അവരുടെ ഉള്ളടക്കം പ്രമോട്ട് ചെയ്യാന്‍ അനുവദിക്കുകയോ ചെയ്യും'' വില്‍ കാത്ത്കാര്‍ട്ട് പറഞ്ഞു.

''പ്രധാനപ്പെട്ട സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടെ ചാറ്റ്‌ബോക്‌സില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് സങ്കല്‍പ്പിച്ചുനോക്കൂ, ഞങ്ങള്‍ അത് ചെയ്യുന്നില്ല, അതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ പോലുമില്ല. അത് ശരിയായ മാതൃകയാണെന്ന് തോന്നുന്നുമില്ല. ആളുകള്‍, അവരുടെ ഇന്‍ബോക്‌സ് തുറക്കുമ്പോള്‍, പരസ്യം കാണാന്‍ ഒരിക്കലും ആഗ്രഹിക്കില്ല.'' വില്‍ കാത്ത്കാര്‍ട്ട് വ്യക്തമാക്കി. 

2019-ല്‍ സ്റ്റാറ്റസ് ഫീച്ചറിന്റെ ബീറ്റ പതിപ്പില്‍ വാട്ട്സ്ആപ്പ് മുമ്പ് പരസ്യങ്ങള്‍ പരീക്ഷിച്ചിരുന്നുവെങ്കിലും അവ എല്ലാ ഇഎയോക്താക്കളിലേക്കും എത്തിയിട്ടില്ല. പരസ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് കമ്പനിയുടെ വരുമാനം വര്‍ധിപ്പിക്കാനാണ് വാട്‌സ്ആപ്പ് ശ്രമിക്കുന്നത്. ഉപയോക്തൃ-സൗഹൃദ അനുഭവം നിലനിര്‍ത്തിക്കൊണ്ടുതന്നെ വരുമാന ശ്രോതസ്സുകള്‍  വൈവിധ്യവത്കരിക്കാനുള്ള ള്രമമാണ് വാട്ട്സ്ആപ്പ് നടത്തുന്നത്. ഉപയോക്തൃ സംതൃപ്തിയില്‍ വിട്ടുവീഴ്ച ചെയ്യാതെ വരുമാനം ഉണ്ടാക്കുന്നതിനുള്ള നൂതന മാര്‍ഗങ്ങളാണ് കമ്പനി പരീക്ഷിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com