ലോകത്തെ ഏറ്റവും മോശം പാസ് വേര്‍ഡ്, ഒരു സെക്കന്‍ഡ് മതി ഹാക്ക് ചെയ്യാന്‍; പഠന റിപ്പോര്‍ട്ട് 

ഒരു സെക്കന്റ് പോലും സമയം ഈ പാസ്‌വേഡ് ഹാക്ക് ചെയ്യാന്‍ സമയം ആവശ്യമില്ല. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നിങ്ങളുടെ പാസ് വേര്‍ഡ് 123456 ആണോ?. എങ്കില്‍ വേഗം മാറ്റിക്കോളൂ. ഈ പാസ്‌വേഡ് ഹാക്ക് ചെയ്യാന്‍ ഒരു സെക്കന്റില്‍ താഴെ സമയം മതി.  നോഡ്പാസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു സെക്കന്റ് പോലും സമയം ഈ പാസ്‌വേഡ് ഹാക്ക് ചെയ്യാന്‍ സമയം ആവശ്യമില്ല. 

123456 എന്ന പാസ്വേഡ് ഏകദേശം 45 ലക്ഷം ആളുകള്‍
ഉപയോഗിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്. സൈബര്‍ സുരക്ഷാ സംഭവങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതില്‍ വൈദഗ്ധ്യമുള്ള വിദഗ്ധരുടെ പങ്കാളിത്തത്തോടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പനാമ ആസ്ഥാനമായുള്ള കമ്പനിയുടെ വെബ്‌സൈറ്റിലാണ് പുതിയ പഠനം . രണ്ടാമത്തെയും മൂന്നാമത്തെയും ഏറ്റവും ജനപ്രിയമായ പാസ്‌വേഡ് 'അഡ്മിന്‍', '12345678' എന്നിവയാണ്. ഏകദേശം 40 ലക്ഷത്തോളം പേരാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. 

6 ടെറാബൈറ്റ് ഡാറ്റാബേസ്, റെഡ്ലൈന്‍, വിഡാര്‍, ടോറസ്, റാക്കൂണ്‍, അസോറൂള്‍ട്ട്, ക്രിപ്റ്റ്‌ബോട്ട് തുടങ്ങിയ വിവിധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഹാക്ക് ചെയ്തിരിക്കുന്നത. 35 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കണക്കുകളാണ് ഇതിലുള്ളത്. സ്ട്രീമിങ് ആരാധകര്‍ വളരെ ലളിതമായ പാസ് വേര്ഡ് ആണ് ഉപയോഗിക്കുന്നത്. 

'123456' എന്നത് 'ലോകത്തിലെ ഏറ്റവും മോശം പാസ്‌വേഡ്  ആണെന്നും വെബ്സൈറ്റില്‍ പറയുന്നു. കാരണം ഇത് ഏറ്റവും സാധാരണമായ പാസ്‌വേഡ് 5-ല്‍ 4 തവണ റാങ്ക് ചെയ്യപ്പെട്ടുവെന്നും കമ്പനി വ്യക്കമാക്കുന്നു. കുറഞ്ഞത് ചിഹ്നങ്ങള്‍, വലിയ അക്ഷരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പാസ്‌വേഡുകള്‍ ഉപയോഗിക്കാനും കമ്പനി വ്യക്തമാക്കുന്നു. ഒന്നിലധികം വെബ്സൈറ്റുകളിലോ സേവനങ്ങളിലോ ഒരേ പാസ്വേഡ് വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കാനും  ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com