നിങ്ങള്‍ അടുത്ത ട്രിപ്പ് പ്ലാന്‍ ചെയ്യുന്നോ?  വാട്‌സ്ആപ്പിന്റെ എഐ ചാറ്റ്‌ബോട്ട് സഹായിക്കും

ഈ വര്‍ഷം സെപ്റ്റംബറിലാണ് മെറ്റ ചാറ്റ് ജിപിടി പോലെയുള്ള എഐ ചാറ്റ്‌ബോട്ട് ലോഞ്ച് ചെയ്തത്.
നിങ്ങള്‍ അടുത്ത ട്രിപ്പ് പ്ലാന്‍ ചെയ്യുന്നോ?  വാട്‌സ്ആപ്പിന്റെ എഐ ചാറ്റ്‌ബോട്ട് സഹായിക്കും

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പുറമെ വാട്ട്സ്ആപ്പിലും എഐ സങ്കേതിക വിദ്യ സജീവമാക്കുകയാണ് മെറ്റ. ഈ വര്‍ഷം ആദ്യം നടന്ന മെറ്റാ കണക്ട് 2023-ല്‍ വാട്ട്സ്ആപ്പില്‍ ഉടന്‍ തന്നെ എഐ ചാറ്റ്‌ബോട്ട് കൊണ്ടുവരുമെന്ന് മെറ്റ പ്രഖ്യാപിച്ചിരുന്നു. 

യുഎസിലെ ചുരുക്കം ചില ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമാണെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആന്‍ഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്‌സാപ്പിന്റെ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ചുരുക്കം  ഉപതോക്താകക്കള്‍ക്കാണ് ഫീച്ചര്‍ നിലവില്‍ ലഭ്യമാകുക. ഉപയോക്താക്കള്‍ക്ക് എഐ ചാറ്റ്‌ബോട്ട് എളുപ്പത്തില്‍ കണ്ടെത്തും വിധമാണ് ക്രമീകരിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

പുതിയ എഐ ചാറ്റ്‌ബോട്ട് ബട്ടണ്‍ വാട്ട്സ്ആപ്പിന്റെ ചാറ്റുകള്‍ക്കൊപ്പം ക്രമീകരിക്കുന്നത് കൂടാതെ ഏറ്റവും പുതിയ ചാറ്റുകള്‍ക്ക് മുകളില്‍ തന്നെ ചാറ്റ് ബോട്ട് ബട്ടണ്‍ കാണാന്‍ സാധിക്കും. പുതിയ ഫീച്ചര്‍ ചുരുക്കം ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായി തോന്നുന്നത്. ഫീച്ചര്‍ എല്ലാവര്‍ക്കുമായി എപ്പോള്‍ ലഭ്യമാകും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നിലവില്‍ ഇല്ല.

ഈ വര്‍ഷം സെപ്റ്റംബറിലാണ് മെറ്റ ചാറ്റ് ജിപിടി പോലെയുള്ള ഐഐ ചാറ്റ്‌ബോട്ട് ലോഞ്ച് ചെയ്തത്. ഇത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് മുതല്‍ യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത് വരെയുള്ള കാര്യങ്ങളില്‍ ഉപയോക്താക്കളെ സഹായിക്കുന്നതാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com