മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന റിട്ടേണ്‍; എസ്ബിഐ സ്‌കീമിന്റെ സമയപരിധി നീട്ടി 

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിര്‍ന്ന പൗരന്മാര്‍ക്കായി അവതരിപ്പിച്ച സ്‌പെഷ്യല്‍ എഫ്ഡി സ്‌കീം വീ കെയറിന്റെ സമയപരിധി നീട്ടി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിര്‍ന്ന പൗരന്മാര്‍ക്കായി അവതരിപ്പിച്ച സ്‌പെഷ്യല്‍ എഫ്ഡി സ്‌കീം വീ കെയറിന്റെ സമയപരിധി നീട്ടി. ഉയര്‍ന്ന പലിശ ലഭിക്കുന്ന ഈ സ്‌കീമിന്റെ കാലാവധി 2024 മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. ഈ സ്‌കീം അനുസരിച്ച് പുതിയ നിക്ഷേപം നടത്താനും കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ പുതുക്കാനും സാധിക്കും.

2020 മെയ് മാസമാണ് ഈ സ്‌കീം ആദ്യമായി അവതരിപ്പിച്ചത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന തരത്തിലാണ് ഈ സ്‌കീം കൊണ്ടുവന്നത്. ഈ സ്‌കീം അനുസരിച്ച് 7.5 ശതമാനം വരെയാണ് വാര്‍ഷിക പലിശ ലഭിക്കുന്നത്. 

എസ്ബിഐ വെബ്‌സൈറ്റ് പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിരനിക്ഷേപങ്ങള്‍ക്ക് 0.50% അധിക പലിശ നിരക്കാണ്  ലഭിക്കുക. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വീ കെയര്‍ ഫിക്‌സഡ് ഡിപ്പോസിറ്റുകളില്‍ 7.50% പലിശ നിരക്ക് ആണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. പ്രതിമാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, അര്‍ദ്ധ വാര്‍ഷികത്തിലോ അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തിലോ ആണ് വീ കെയര്‍ സ്‌കീമില്‍ പലിശ ലഭിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com