ആധാര്‍ കാര്‍ഡ് പുതുക്കിയോ? അവസാന തീയതി അടുത്തു, എങ്ങനെ അപ്ഡേഷന്‍ നടത്താം 

ആധാറിലെ ജനസംഖ്യാപരമായ എല്ലാ വിശദാംശങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നത് സൗജന്യവും ഓണ്‍ലൈനില്‍ ചെയ്യാവുന്നതുമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഡിസംബര്‍ 14 വരെ ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്താനോ തിരുത്താനോ ഫീസ് ഈടാക്കില്ലെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചിട്ടുണ്ട്. ഈ കാലയളവില്‍ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവയില്‍  മാറ്റം വരുത്താനോ തിരുത്താനോ അവസരമുണ്ട്. 

ആധാറിലെ ജനസംഖ്യാപരമായ എല്ലാ വിശദാംശങ്ങളും അപ്‌ഡേറ്റ് ചെയ്യുന്നത് സൗജന്യവും ഓണ്‍ലൈനില്‍ ചെയ്യാവുന്നതുമാണ്, ഫോട്ടോ, ഐറിസ് അല്ലെങ്കില്‍ മറ്റ് ബയോമെട്രിക് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ട വ്യക്തികള്‍  ആധാര്‍ സേവന കേന്ദ്രം നേരിട്ട് സന്ദര്‍ശിക്കുകയും ബാധകമായ ഫീസ് അടയ്ക്കണം.

വിരലടയാളം, ഐറിസ് പാറ്റേണുകള്‍, മറ്റ് ബയോമെട്രിക് ഡാറ്റ എന്നിവ സ്‌കാന്‍ ചെയ്യുന്നതിന് ബയോമെട്രിക് അപ്‌ഡേറ്റുകള്‍ക്ക്  സെന്ററുകളില്‍ പ്രത്യേക ഉപകരണങ്ങള്‍  ഉപയോഗിക്കേണ്ടതുള്ള തുകൊണ്ടാണിത്. 
കൂടാതെ, ബയോമെട്രിക് അപ്‌ഡേറ്റ് പ്രക്രിയയില്‍ തെറ്റായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ആവശ്യമായ പരിശോധനാ നടപടിക്രമങ്ങളും ഉള്‍പ്പെടുന്നുണ്ട്. 

ആധാറിന്റെ റെഗുലേറ്ററി ബോഡിയായ യുഐഡിഎഐ ഓരോ 10 വര്‍ഷം കൂടുമ്പോഴും ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ആധാര്‍ വിവരങ്ങള്‍  കൃത്യവും കാലികവുമാണെന്ന് ഉറപ്പാക്കാനാണിത്. ആധാര്‍ തട്ടിപ്പിനെ ചെറുക്കുന്നതിന് ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യാനും സര്‍ക്കാര്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 


എങ്ങനെ ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം 

യുഐഡിഎഐ വെബ്‌സൈറ്റില്‍ (uidai.gov.in) ലോഗിന്‍ ചെയ്ത ശേഷം ആദ്യം ലോഗിന്‍ ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്ത് ലോഗിന്‍ ചെയ്യണം.

മൈ ആധാര്‍ ടാബില്‍ ക്ലിക്ക് ചെയ്യുക, അപ്‌ഡേറ്റ് ആധാര്‍ ഡീറ്റെയില്‍സ് (ഓണ്‍ലൈന്‍) എന്ന മെനുവില്‍ ടാപ്പ് ചെയ്യുക.

സെന്‍ഡ് ഒടിപി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒടിപി നല്‍കി ലോഗിന്‍ ചെയ്യുക

ഇതിനായി ലോഗിന്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ലോഗിന്‍ പൂര്‍ത്തിയാക്കിയ ശേഷം എന്തെല്ലാം കാര്യങ്ങളാണ് അപ്‌ഡേറ്റ് ചെയ്യേണ്ടതെന്നത് സെലക്റ്റ് ചെയ്യുക. 

ഈ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞാല്‍ 'സബ്മിറ്റ്' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

തുടര്‍ന്ന് വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി അതുമായി ബന്ധപ്പെട്ട രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം. ശേഷം സബ്മിറ്റ് അപ്‌ഡേറ്റ് റിക്വസ്റ്റ് എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com