ഇനി സ്റ്റാറ്റസ് രണ്ടാഴ്ച വരെ കാണാം; വാട്‌സ്ആപ്പില്‍ വരുന്നു കിടിലന്‍ ഫീച്ചര്‍ 

വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടാത്തവര്‍ ചുരുക്കമായിരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടാത്തവര്‍ ചുരുക്കമായിരിക്കും. സ്ഥിരമായി സ്റ്റാറ്റസ് ഇട്ടില്ലെങ്കില്‍ ഒരു സംതൃപ്തി കിട്ടാത്തവരും നിരവധിപ്പേരുണ്ട്. നിലവില്‍ സ്റ്റാറ്റസിന്റെ കാലാവധി 24 മണിക്കൂറാണ്. അതായത് 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഓട്ടോമാറ്റിക്കായി സ്റ്റാറ്റസ് നീക്കം ചെയ്യും. സ്റ്റാറ്റസിന്റെ കാലാവധി 24 മണിക്കൂറില്‍ നിന്ന് രണ്ടാഴ്ചത്തേയ്ക്ക് നീട്ടാന്‍ വാട്‌സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

പുതിയ ഫീച്ചറായി ഇത് കൊണ്ടുവരാനാണ് വാട്‌സ്ആപ്പിന്റെ പദ്ധതി. സ്റ്റാറ്റസ് എത്രനാള്‍ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയുന്നവിധം ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരിക. പരമാവധി രണ്ടാഴ്ച വരെ സ്റ്റാറ്റസ് ഇടാന്‍ കഴിയുന്നതായിരിക്കും ഒരു ഓപ്ഷന്‍. 

കൂടാതെ നിലവിലുള്ള 24 മണിക്കൂറിന് പുറമേ മൂന്ന് ദിവസം, ഒരാഴ്ച എന്നിവയാണ് മറ്റു ഓപ്ഷനുകള്‍. ഇതില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുത്ത് സ്റ്റാറ്റസ് സമയപരിധി സെറ്റ് ചെയ്യാന്‍ കഴിയുന്നവിധം സംവിധാനം ഒരുക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ ടെക്സ്റ്റ് സ്റ്റാറ്റസുകള്‍ക്കായാണ് ഈ ഫീച്ചര്‍ കൊണ്ടുവരിക. വീഡിയോ, ചിത്രം എന്നിവ ഉള്‍പ്പെടുത്തി കൊണ്ടുള്ള സ്റ്റാറ്റസുകള്‍ക്കും സമയപരിധി നീട്ടുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com