മിഡ് സൈസ് എസ് യുവിയില്‍ പോരാട്ടം കനക്കും; ടാറ്റയുടെ രണ്ട് വാഹനങ്ങള്‍ ഉടന്‍ വിപണിയിലേക്ക്, ടീസര്‍ പുറത്ത് 

ഒക്ടോബര്‍ ആറുമുതല്‍ ( വെള്ളിയാഴ്ച) ഇരുമോഡലുകളുടെയും ബുക്കിംഗ് ആരംഭിക്കും
ടാറ്റ സഫാരി, image credit/ tata motors
ടാറ്റ സഫാരി, image credit/ tata motors

ന്യൂഡല്‍ഹി: മിഡ് സൈസ് എസ് യുവി സെഗ്മെന്റില്‍ വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, പ്രമുഖ കമ്പനിയായ ടാറ്റയുടെ ഹാരിയര്‍ ഫെയ്‌സ് ലിഫ്റ്റും സഫാരി ഫെയ്‌സ് ലിഫ്റ്റും ഉടന്‍ വിപണിയിലെത്തും. ഇതിന് മുന്നോടിയായി സഫാരി ഫെയ്‌സ് ലിഫ്റ്റിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു.

ഒക്ടോബര്‍ ആറുമുതല്‍ ( വെള്ളിയാഴ്ച) ഇരുമോഡലുകളുടെയും ബുക്കിംഗ് ആരംഭിക്കും. ഇരുമോഡലുകളും വിപണിയില്‍ അവതരിപ്പിക്കുന്നതോടെ, മിഡ് സൈസ് എസ് യുവി സെഗ്മെന്റില്‍ വലിയ മത്സരത്തിനുള്ള സാധ്യതയാണ് കാണുന്നത്. ടീസറില്‍ സഫാരിയുടെ മുന്‍വശത്തെ ഗ്രില്‍ ഭാഗമാണ് എടുത്തു കാണിച്ചിരിക്കുന്നത്. കൂടാതെ ഗ്ലില്ലിനും ബോണറ്റിനും ഇടയില്‍ സജ്ജീകരിച്ചിരിക്കുന്ന ഡേടൈം റണിംഗ് എല്‍ഇഡി ലൈറ്റുകളുടെ പ്രവര്‍ത്തനവും വാഹന പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. പുതിയ നെക്‌സണിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണ് സഫാരിയുടെ ഡിസൈന്‍. ബംപര്‍ കൂടുതല്‍ ആകര്‍ഷണം നല്‍കുന്ന തരത്തിലാണ്. ഏഴ് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാന്‍ കഴിയുന്ന മോഡലില്‍ പുതുക്കിയ ഡിസൈനിലുള്ള ടെയില്‍ ലാമ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. അകത്തളവും ഏറെ ആകര്‍ഷണീയമാണ്.

സഫാരിയെ അപേക്ഷിച്ച് ഹാരിയറിന്റെ മുന്‍വശത്ത് ചെറിയ ഗ്രില്ലാണ് ഉപയോഗിച്ചിരിക്കുന്നത്.  എന്നാല്‍ ഡേടൈം റണിംഗ് എല്‍ഇഡി ലൈറ്റ് ക്രമീകരിച്ചിരിക്കുന്നത് സഫാരിക്ക് സമാനമാണ്. ടര്‍ബോ- പെട്രോള്‍ എന്‍ജിനിലും ഹാരിയര്‍ ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. എഡബ്ലൂഡി ലേഔട്ടാണ് ( ഓള്‍ വീല്‍ ഡ്രൈവ്) ഇരു മോഡലുകളിലും ക്രമീകരിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com