ഇനി കോള്‍ ചെയ്യുമ്പോള്‍ ആശങ്ക വേണ്ട!, പുതിയ പ്രൈവസി ഫീച്ചറുമായി വാട്‌സ്ആപ്പ്, വിശദാംശങ്ങള്‍ 

ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് മറ്റൊരു പ്രൈവസി ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് മറ്റൊരു പ്രൈവസി ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. കോളിന്റെ സമയത്ത് ഐപി അഡ്രസ് മറുതലയ്ക്കുള്ള ആള്‍ക്ക് ലഭിക്കാതെ സ്വകാര്യത സംരക്ഷിക്കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് വികസിപ്പിക്കുന്നത്.

ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി കോള്‍ വിളിക്കുന്ന സമയത്ത് ഐപി അഡ്രസ് സംരക്ഷിക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് ഉദ്ദേശിക്കുന്നത്. വോയ്‌സ്, വീഡിയോ കോളുകള്‍ ചെയ്യുന്നതിനിടെ മറുതലയ്ക്കുള്ള ആള്‍ക്ക് ഉപഭോക്താവിന്റെ ഐപി അഡ്രസ് ലഭിക്കുന്നത് തടഞ്ഞ് സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചര്‍. പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ഫീച്ചര്‍ എല്ലാവര്‍ക്കും ലഭ്യമാക്കും.

ഇതിനായി പ്രൈവസി സെറ്റിങ്‌സില്‍ പുതിയ സെക്ഷന്‍ കൊണ്ടുവരും. വോയ്‌സ്, വീഡിയോ കോളുകള്‍ ചെയ്യുന്നതിനിടെ, ഐപി അഡ്രസ് മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഫീച്ചറാണ് ഇവിടെ ക്രമീകരിക്കുക. ഇതിനായി പ്രത്യേക ഓപ്ഷന്‍ നല്‍കിയായിരിക്കും സ്വകാര്യത സംരക്ഷിക്കുക. ഈ ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ, കോളുകള്‍ എന്‍ഡ്- ടു - എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയി മാറും. എന്നാല്‍ സുരക്ഷയുടെ ഭാഗമായുള്ള ഈ ഫീച്ചര്‍ ഉപയോഗിക്കുമ്പോള്‍ കോള്‍ ക്വാളിറ്റിയില്‍ കുറവ് സംഭവിക്കാം. അജ്ഞാതരായ ആളുകളെ വിളിക്കുമ്പോഴാണ് ഈ ഫീച്ചര്‍ കൂടുതല്‍ പ്രയോജനപ്രദമാകുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com