ആദ്യ ല്വികിഡ് കൂള്‍ഡ് എന്‍ജിന്‍,  451.65 സിസി സിംഗിള്‍ സിലിണ്ടര്‍; റോയല്‍ എന്‍ഫീല്‍ഡിന്റെ 'കരുത്തന്‍' വരുന്നു, വില മൂന്ന് ലക്ഷം 

ഇരുചക്ര വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 നവംബര്‍ ഏഴിന് ഇന്ത്യയില്‍ അവതരിപ്പിക്കും
ഹിമാലയന്‍ 452, എക്സ്
ഹിമാലയന്‍ 452, എക്സ്

മുംബൈ: ഇരുചക്ര വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 452 നവംബര്‍ ഏഴിന് ഇന്ത്യയില്‍ അവതരിപ്പിക്കും. പൂര്‍ണമായി എല്‍ഇഡി ലൈറ്റുകള്‍, ന്യൂ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, യുഎസ്ഡി ഫോര്‍ക്ക് തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് പുതിയ മോഡല്‍ പുറത്തിറക്കുന്നത്.

പുതിയ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 45 എച്ച്പിയും 8000 ആര്‍പിഎമ്മും ഉല്‍പ്പാദിപ്പിക്കുന്ന കരുത്തുറ്റ 451.65 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഏവരെയും ആകര്‍ഷിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യത്തെ ല്വികിഡ് കൂള്‍ഡ് എന്‍ജിനാണ് എന്ന പ്രത്യേകതയും ഈ മോഡലിനുണ്ട്. 

വില മൂന്ന് ലക്ഷം രൂപ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹിമാലയന്‍ 411 മോഡലിന് 2.28 ലക്ഷം രൂപയാണ് ചെന്നൈ എക്‌സ് ഷോറൂം വില.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com