ലുലു ഫോറക്‌സ് ഇനി കൊച്ചി എയര്‍പോര്‍ട്ടിലും

ലുലു ഫോറക്‌സിന്റെ നാല് കൗണ്ടറുകള്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍  ആരംഭിച്ചു
കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആരംഭിച്ച ലുലു ഫോറെക്‌സിന്റെ കൗണ്ടറുകള്‍ സിയാല്‍ എംഡി എസ്. സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആരംഭിച്ച ലുലു ഫോറെക്‌സിന്റെ കൗണ്ടറുകള്‍ സിയാല്‍ എംഡി എസ്. സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: രാജ്യാന്തര തലത്തിലെ യാത്രക്കാര്‍ക്ക് വേണ്ടി ഫോറിന്‍ കറന്‍സി വിനിമയത്തിനായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഫോറക്‌സിന്റെ നാല് കൗണ്ടറുകള്‍ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍  ആരംഭിച്ചു. സിയാല്‍ എംഡി എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ലുലു ഫോറെക്‌സ് ഡയറക്ടര്‍ ഷിബു മുഹമ്മദ്,
എയര്‍പോര്‍ട്ട് ഡയറക്ടര്‍ മനു.ജി, കൊമേഴ്‌സല്‍ മാനേജര്‍ ജോസഫ് പീറ്റര്‍, ഡെപ്യൂട്ടി മാനേജര്‍ ജോര്‍ജ് ഇലഞ്ഞിക്കല്‍, ലുലു ഫിന്‍സെര്‍വ്വ് എംഡി സുരേന്ദ്രന്‍ അമ്മിറ്റത്തൊടി, ഡയറക്ടര്‍  മാത്യു വിളയില്‍, സിയാലിലേയും ലുലു ഫോറെക്‌സിലേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ലുലു ഫോറെക്‌സിന്റെ പ്രവര്‍ത്തനം സിയാലിലെത്തുന്ന യാത്രക്കാര്‍ക്ക് കറന്‍സി വിനിമയം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് എസ് സുഹാസ് പറഞ്ഞു. ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് സേവനങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിനാണ് കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലുലു ഫോറെക്‌സിന്റെ കൗണ്ടറുകള്‍ ആരംഭിച്ചതെന്നും നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എംഡി അദീബ് അഹമ്മദ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും അതിവേഗം വളരുന്നതുമായ എയര്‍പോര്‍ട്ടുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊച്ചിയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കേന്ദ്രീകരിച്ച് മികച്ച സേവനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ കേന്ദ്രങ്ങള്‍, ഇന്റര്‍നാഷണല്‍ ഡിപ്പാര്‍ച്ചര്‍ ചെക്ക് ഇന്‍ ഏരിയയിലും ഇന്റര്‍നാഷണല്‍ അറൈവല്‍ ബാഗേജ് ഏരിയയിലും ഇന്റര്‍നാഷണല്‍ അറൈവല്‍ ജനറല്‍ കോണ്‍കോഴ്‌സിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ ലുലു ഫോറെക്‌സിന്റെ ശാഖകളുടെ എണ്ണം 29 ഉം ആഗോള തലത്തില്‍ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സിന് കീഴില്‍ 308 ശാഖകളുമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com