ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ, ആരാണ് സാവിത്രി ജിൻഡാൽ?

ഇന്ത്യൻ ധനികരിൽ ഏഴാം സ്ഥാനത്താണ് സാവിത്രി ജിൻഡാൽ
സാവിത്രി ജിൻഡാൻ/ ഫെയ്‌സ്‌ബുക്ക്
സാവിത്രി ജിൻഡാൻ/ ഫെയ്‌സ്‌ബുക്ക്

ന്നത വിദ്യാഭ്യാസമില്ല, വിവാഹ ശേഷം വീട്ടുജോലികൾ ചെയ്‌ത് ഒതുങ്ങിക്കൂടിയ സ്ത്രീ, ഇന്ന് ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ്. ആരാണ് സാവിത്രി ജിൻഡാൽ?

55-ാം വയസിലാണ് ഒപി ജിൻഡാൽ ഗ്രൂപ്പിന്റെ അമരത്തേക്ക് സാവിത്രി ജിൻഡാൽ എന്ന വീട്ടമ്മ എത്തുന്നത്. കഴിഞ്ഞ വർഷം സാവിത്രി ജിൻഡാലിന്റെ ആസ്തിയിൽ 4.8 ബില്യൺ ഡോളറിന്റെ വർദ്ധനവ് ഉണ്ടായി. ഫോർബ്‌സ് ഇന്ത്യ പുറത്തിറക്കിയ ഇന്ത്യയുടെ ധനികരുടെ പട്ടികയിൽ ഇടം പിടിച്ച ഏക സ്ത്രീയാണ് സാവിത്രി ജിൻഡാൽ. 

ഇന്ത്യൻ ധനികരിൽഅഞ്ചാം സ്ഥാനത്താണ് സാവിത്രി.  2005 ഭർത്താവ് ഓം പ്രകാശ് ജിൻഡാൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ചതിന് ശേഷമാണ് സാവിത്രി ജിൻഡാൽ കമ്പനിയുടെ ചുമതല ഏറ്റെടുക്കുന്നത്. 'ഞങ്ങൾ സ്ത്രീകൾ വീട്ടിലെ കാര്യങ്ങൾ നോക്കും. പുരുഷന്മാരാണ് പുറത്തെ കാര്യങ്ങൾ നോക്കുക'. എന്ന് ഫോർബ്‌സിന് നൽകിയ ഒരു അഭിമുഖത്തിൽ സാവിത്രി പറഞ്ഞിരുന്നു. സ്വന്തം ജീവിതം കൊണ്ട് അത് തെറ്റാണെന്ന് അവർ പിന്നീട് തെളിയിച്ചു.

അസമിലെ തിൻസുക്കിയയിൽ 1950ലാണ് സാവിത്രി ജിൻഡാൽ ജനിക്കുന്നത്. ബിസിനസിന് പുറമേ രാഷ്രീയത്തിലും സജീവമാണ് സാവിത്രി ജിൻഡാൽ. ഹരിയാന മന്ത്രിസഭയിൽ അംഗമായിരുന്നു ഒപി ജിൻഡാൽ. ഹിസാറിൽ നിന്നുള്ള എംഎൽഎയായിരുന്നു അദ്ദേഹം. ഭർത്താവിൻെറ മരണശേഷം ഹിസാറിൽ നിന്ന് ജയിച്ച് എംഎൽഎ ആയത് സാവിത്രി ജിൻഡാലാണ്. നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ് സാവിത്രി ജിൻഡാൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com