ഇനി ലോക്ക്ഡ് ചാറ്റുകളും മറച്ചുവെയ്ക്കാം; സ്വകാര്യത സംരക്ഷിക്കാന്‍ വാട്‌സ്ആപ്പിന്റെ മറ്റൊരു ഫീച്ചര്‍

സുരക്ഷയുടെ ഭാഗമായി ചാറ്റുകള്‍ ലോക്ക് ചെയ്ത് വെയ്ക്കുന്നതിനുള്ള ഓപ്ഷന്‍ നിലവില്‍ തന്നെ വാട്‌സ്ആപ്പില്‍ ഉണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സുരക്ഷയുടെ ഭാഗമായി ചാറ്റുകള്‍ ലോക്ക് ചെയ്ത് വെയ്ക്കുന്നതിനുള്ള ഓപ്ഷന്‍ നിലവില്‍ തന്നെ വാട്‌സ്ആപ്പില്‍ ഉണ്ട്. തെരഞ്ഞെടുക്കുന്ന മെസേജുകള്‍ ലോക്ക് ചെയ്ത് വെയ്ക്കാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. ചാറ്റ് ലിസ്റ്റില്‍ നിന്ന് ലോക്ക്ഡ് മെസേജുകള്‍ ഒന്നടങ്കം മറച്ചുവെയ്ക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഭാവിയില്‍ പുതിയ അപ്‌ഡേറ്റായി പുതിയ ഫീച്ചര്‍ കൊണ്ടുവരും. ലോക്ക്ഡ് ചാറ്റുകള്‍ മറച്ചുവെയ്ക്കുന്നതിന് ടോഗിള്‍ സംവിധാനം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തെരഞ്ഞെടുക്കുന്നതോടെ ലോക്ക്ഡ് ചാറ്റുകള്‍ ചാറ്റ് ലിസ്റ്റില്‍ തെളിയില്ല. നിലവില്‍ മെസേജുകള്‍ ലോക്ക് ചെയ്ത് വച്ചിരിക്കുന്നതായി മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും.പുതിയ ഫീച്ചര്‍ വരുന്നതോടെ ഇതും മറയ്ക്കാന്‍ സാധിക്കും.

ഇത് വീണ്ടും കാണണമെങ്കില്‍ രഹസ്യ കോഡ് നല്‍കേണ്ടതായി വരും.ചാറ്റ്‌സ് ടാബിലെ സെര്‍ച്ച് ബാറിലാണ് സീക്രട്ട് കോഡ് നല്‍കേണ്ടി വരിക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com