ഇനി കോണ്‍ടാക്ട്‌സിലേക്ക് ആഡ് ചെയ്യേണ്ട, 'അറിയാത്ത ആളുകളുമായി' എളുപ്പം ചാറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ 

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ഇതിനോടകം തന്നെ നിരവധി ഫീച്ചറുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ഇതിനോടകം തന്നെ നിരവധി ഫീച്ചറുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.  കോണ്‍ടാക്ട്‌സിലേക്ക് ആഡ് ചെയ്യാതെ തന്നെ അറിയാത്ത ആളുമായി ആശയവിനിമയം നടത്താന്‍ കഴിയുന്ന ഫീച്ചര്‍ ഡെസ്‌ക് ടോപ്പിന് കൂടി ലഭ്യമാക്കിയിരിക്കുകയാണ് വാട്‌സ്ആപ്പ്.പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവന്ന ഫീച്ചര്‍ വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്ന എല്ലാവരിലേക്കും ഉടന്‍ തന്നെ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. വിന്‍ഡോസ് അപ്‌ഡേറ്റിനായി മൈക്രോസോഫ്റ്റ് സ്റ്റോറില്‍ നിന്ന് പുതിയ വാട്‌സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാവും. ന്യൂ ചാറ്റ് സ്‌ക്രീനില്‍ ഫോണ്‍ നമ്പര്‍ എന്ന ഓപ്ഷന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ പുതിയ ഫീച്ചര്‍ ലഭ്യമാണ്. കോണ്‍ടാക്ട്‌സില്‍ സേവ് ചെയ്യാത്ത നമ്പറുകളുടെ ഉടമകളുമായി എളുപ്പം ചാറ്റ് ചെയ്യാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

കോണ്‍ടാക്ട്‌സില്‍ നമ്പര്‍ സേവ് ചെയ്യാതെ ചാറ്റ് ചെയ്യാന്‍ കഴിയില്ല എന്ന തടസ്സം ഒഴിവാക്കാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും. അറിയപ്പെടുന്ന കോണ്‍ടാക്ട്‌സുകള്‍ക്ക് ബാധകമാകുന്ന സ്വകാര്യതാ ക്രമീകരണങ്ങള്‍ ഇപ്പോള്‍ അജ്ഞാത കോണ്‍ടാക്ടസുകളിലേക്കും നീളുന്നതോടെ, ഉപയോക്താക്കള്‍ക്ക് സ്വകാര്യ സന്ദേശം അയക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ അനുഭവം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com