ഫീച്ചര്‍ ഫോണില്‍ ഇനി വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും യൂട്യൂബും ഉപയോഗിക്കാം; 'തരംഗമാകാന്‍' ജിയോ 

2599 രൂപയുടെ പുതിയ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ
ജിയോ ഫീച്ചർ ഫോൺ, എക്സ്
ജിയോ ഫീച്ചർ ഫോൺ, എക്സ്

ന്യൂഡല്‍ഹി: 2599 രൂപയുടെ പുതിയ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ.  പ്രൈമ 4ജി എന്ന പേരിലാണ് പുതിയ ഫോണ്‍ വിപണിയില്‍ ഇറക്കിയത്.

പ്രൈമ 4ജിയില്‍ വാട്സ്ആപ്പ്, ഫെയ്‌സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കും. യുപിഐ പേയ്മെന്റുകള്‍ ചെയ്യാനായി ജിയോ പേ എന്ന ആപ്പിന്റെ പിന്തുണയുമുണ്ട്. കൂടാതെ, ഒടിടി ആപ്പായ ജിയോസിനിമ, ജിയോടിവി തുടങ്ങിയവയും ആസ്വദിക്കാം. 23 ഭാഷകള്‍ക്കുള്ള പിന്തുണയും നല്‍കിയിട്ടുണ്ട്.

ഫോണിന് 320×240 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷനോട് കൂടിയ TFT ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. 2.4 ഇഞ്ച് ഡിസ്‌പ്ലേയില്‍ ഒരൊറ്റ പിന്‍ ക്യാമറയും 0.3MP ഫ്രണ്ട് ക്യാമറയുമുണ്ട്.മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128GB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ARM Cortex A53 ചിപ്സെറ്റാണ് കരുത്ത് പകരുന്നത്. 512 എംബി റാമാണ് മറ്റൊരു പ്രത്യേകത.

 1,800mAh ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. കൂടെ, FM റേഡിയോ, Wi-Fi, ബ്ലൂടൂത്ത് 5.0 എന്നിവയ്ക്കുള്ള പിന്തുണയുമുണ്ട്. ദീപാവലി സമയത്ത് ഫോണ്‍ ലഭ്യമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com