വാട്‌സ്ആപ്പ് ഡിസൈന്‍ അടിമുടി മാറുന്നു, പുതിയ ഇന്റര്‍ഫെയ്‌സ്; വിശദാംശങ്ങള്‍ 

ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയ അപ്‌ഡേഷനായി പുതിയ ഇന്റര്‍ഫെയ്‌സ് അവതരിപ്പിക്കാന്‍ വാട്‌സ്ആപ്പ് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഡിസൈനില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റമാണ് വരുന്നത്. ടോപ്പ് ബാറിലും യൂസര്‍ ഇന്റര്‍ഫെയ്‌സിലും പുതിയ അപ്‌ഡേഷനുകളോടെയാണ് മാറ്റം. പുതിയ ഡിസൈനില്‍ ടോപ്പ് ബാര്‍ വെളുത്ത നിറത്തിലാണ് കാണപ്പെടുക. യൂസര്‍ ഇന്റര്‍ഫെയ്‌സിന്റെ മറ്റു ഭാഗങ്ങള്‍ പച്ചനിറത്തിലാണ് തെളിയുക. പരീക്ഷണാടിസ്ഥാനത്തില്‍ ചിലരില്‍ പുതിയ ഡിസൈന്‍ അവതരിപ്പിച്ചിട്ടുണ്ട്. വാട്‌സ്ആപ്പിന് വേണ്ടി ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.23.18.18 ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ സേവനം ലഭിക്കും. 

ആപ്പ് നെയിം ഉള്‍പ്പടെ പച്ച നിറത്തില്‍ തെളിഞ്ഞുവരുന്നതാണ് പുതിയ ഫീച്ചര്‍. ആപ്പിന്റെ താഴെയാണ് നാവിഗേഷന്‍ ബാര്‍ ക്രമീകരിച്ചിരിക്കുന്നത്. ഗൂഗിളിന്റെ മെറ്റീരിയല്‍ ഡിസൈന്‍ ത്രീ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് വാട്‌സ്ആപ്പ് റീഡിസൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നത്. ഭാവിയില്‍ പുതിയ അപ്‌ഡേറ്റായി എല്ലാവര്‍ക്കും അപ്‌ഡേറ്റഡ് ഇന്റര്‍ഫെയ്‌സ് ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com