ഇന്‍സ്റ്റന്റ് വീഡിയോ മെസേജിങ് ഫീച്ചര്‍ ഡിസേബിള്‍ ചെയ്യണോ?, ടോഗിള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് -വീഡിയോ

ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ്. ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് വാട്‌സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ച ഫീച്ചറാണ് ഇന്‍സ്റ്റന്റ് വീഡിയോ മെസേജിങ് ഫീച്ചര്‍. ഇത് ഉപയോക്താവിന് തന്നെ എനേബിള്‍ ചെയ്ത് വെയ്ക്കാനും ഡിസേബിള്‍ ചെയ്യാനും കഴിയുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചര്‍ കൊണ്ടുവന്നത്.

ടോഗിളിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നിലയിലാണ് പുതിയ ഫീച്ചര്‍. അതായത് മെസേജ് ചെയ്യുന്ന കാര്യത്തില്‍ ഉപയോക്താവിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. ആപ്പ് സെറ്റിങ്ങ്‌സിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. പുതിയ വാട്‌സ്ആപ്പ് ബീറ്റാ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും.

ഡിസേബിള്‍ ചെയ്ത് വെച്ചാലും വീഡിയോ മെസേജുകള്‍ സ്വീകരിക്കുന്നതിന് തടസം ഉണ്ടാവില്ല. 60 സെക്കന്‍ഡ് വരെ നീണ്ടുനില്‍ക്കുന്ന ഷോര്‍ട്ട് വീഡിയോകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്താന്‍ സഹായിക്കുന്നതാണ് ഇന്‍സ്റ്റന്റ് വീഡിയോ മെസേജിങ് ഫീച്ചര്‍. വരും ദിവസങ്ങളില്‍ ടോഗിളിന്റെ സഹായത്തോടെ ഇന്‍സ്റ്റന്റ് വീഡിയോ മെസേജിങ് ഫീച്ചര്‍ എനേബിള്‍ ചെയ്യുകയോ ഡിസേബിള്‍ ചെയ്യുകയോ ചെയ്യുന്ന സംവിധാനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡിസേബിള്‍ ചെയ്യുന്നതോടെ, വീഡിയോ സന്ദേശങ്ങള്‍ക്ക് പകരം പതിവ് പോലെ വോയ്‌സ് മെസേജുകള്‍ അയക്കാന്‍ സാധിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com