ഓള്‍വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, പാനിക് ബ്രേക്ക് അലര്‍ട്ട്, ബ്രേക്ക്ഡൗണ്‍ കോള്‍ അസിസ്റ്റ്; നെക്‌സോണ്‍ ഇവി പരിഷ്‌കരിച്ച പതിപ്പ്‌ , 14.47 ലക്ഷം രൂപ മുതല്‍ 

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ നെക്‌സോണ്‍ ഇവിയുടെ 2023 മോഡല്‍ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി
ടാറ്റ നെക്‌സോണ്‍,  image credit/ tata motors
ടാറ്റ നെക്‌സോണ്‍, image credit/ tata motors

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റയുടെ നെക്‌സോണ്‍ ഇവിയുടെ 2023 മോഡല്‍ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കി. ടാറ്റ നെക്‌സോണ്‍ ഇവി ഫെയ്‌സ് ലിഫ്റ്റിന് 14.74 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. പരമാവധി വില 19.94 ലക്ഷം രൂപ ( എക്‌സ് ഷോറൂം വില)

സിംഗിള്‍ടോണ്‍, ബോഡിനിറമുള്ള അപ്പര്‍ ഗ്രില്ലും താഴത്തെ ഗ്രില്ലിനായി വ്യത്യസ്തമായ സ്ലാറ്റഡ് ഡിസൈനുകളും ഫെയ്‌സ് ലിഫ്റ്റിനെ വ്യത്യസ്തമാക്കുന്നു. പൂര്‍ണ്ണ വീതിയിലുള്ള എല്‍ഇഡി ലൈറ്റ് ബാന്‍ഡ്, പരിഷ്‌കരിച്ച യൂസര്‍ ഇന്റര്‍ഫെയ്‌സോട് കൂടിയ 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍, നാവിഗേഷനോട് കൂടിയ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ്, ടച്ച് ബേസ്ഡ് എച്ച്‌വിഎസി കണ്‍ട്രോള്‍സ്, ടോഗിള്‍ സ്വിച്ചുകള്‍, തിളങ്ങുന്ന ടു- സ്‌പോക്ക് സ്റ്റിയറിങ് വീല്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

360 ഡിഗ്രി ക്യാമറ, കണക്ടഡ് കാര്‍ ടെക്‌നോളജി, വയര്‍ലെസ് ചാര്‍ജിങ്, എയര്‍ പ്യൂരിഫയര്‍, ഫാസ്റ്റ് ചാര്‍ജിങ് ടൈപ്പ് സി പോര്‍ട്ടുകള്‍, ഒറ്റ പാളി സണ്‍ റൂഫ്, ജെബിഎല്‍ സൗണ്ട് സിസ്റ്റം, വോയ്‌സ് കമാന്‍ഡുകള്‍, പ്രൈം വീഡിയോ, ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ പോലെയുള്ള പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എന്നിവ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ്. 

ആറ് എയര്‍ബാഗുകള്‍, ABS, ESC, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ബ്ലൈന്‍ഡ്‌വ്യൂ മോണിറ്റര്‍, ISOFIX ആങ്കറുകള്‍, ഓള്‍വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, പാനിക് ബ്രേക്ക് അലര്‍ട്ട്, ബ്രേക്ക്ഡൗണ്‍ കോള്‍ അസിസ്റ്റ് എന്നിവ സുരക്ഷാ കിറ്റില്‍ ഉള്‍പ്പെടുന്നു. എംആര്‍ വേരിയന്റില്‍ 129 ബിഎച്ച്പിയും 215 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുന്നത്. എല്‍ആര്‍ പതിപ്പില്‍ 145 ബിഎച്ച്പിയും 215 എന്‍എം ടോര്‍ക്കും. LR വേരിയന്റിന് 100 കിലോമീറ്റര്‍ വേഗത്തിലേക്ക് എത്താന്‍ വെറും 8.9 സെക്കന്‍ഡ് മതി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com