ഇനി വാട്‌സ്ആപ്പിലും ചാനല്‍; അറിയേണ്ടതെല്ലാം 

ഏവരും പ്രതീക്ഷിച്ചിരുന്ന ബ്രോഡ്കാസ്റ്റ് ഫീച്ചറായ ചാനല്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയിലും അവതരിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഏവരും പ്രതീക്ഷിച്ചിരുന്ന ബ്രോഡ്കാസ്റ്റ് ഫീച്ചറായ ചാനല്‍ പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഇന്ത്യയിലും അവതരിപ്പിച്ചു. ഇന്‍സ്റ്റഗ്രാമിന് സമാനമായി ഉപയോക്താക്കളുമായി വണ്‍വേ ആശയവിനിമയമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. വലിയ ഗ്രൂപ്പിലേക്ക് സന്ദേശങ്ങള്‍ അയക്കുന്ന രീതിയിലാണ് ചാനല്‍ പ്രവര്‍ത്തിക്കുക.

മറ്റു ഫോളോവേഴ്‌സിന് തിരിച്ചറിയാന്‍ കഴിയാത്തവിധം ഉപയോക്താക്കളുടെ ഐഡന്റിറ്റി രഹസ്യമാക്കി വച്ച് കൊണ്ടാണ് ഇത് പ്രവര്‍ത്തിക്കുക.  ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത് എന്നാണ് വാട്‌സ്ആപ്പ് അവകാശപ്പെടുന്നത്. ടെക്സ്റ്റ്, ഫോട്ടോകള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍, പോളുകള്‍ എന്നിവ  ചാനലില്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന വിധമാണ് ക്രമീകരണം. അഡ്മിന്‍മാരുടെയും ഫോളോവേഴ്‌സിന്റെയും സ്വകാര്യത സംരക്ഷിച്ച് കൊണ്ടാണ് ഇത് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് വാട്‌സ്ആപ്പ് പറയുന്നത്.

ചാനല്‍ അവതരിപ്പിക്കാന്‍ പ്രത്യേകമായ ടാബ് തന്നെ ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അപ്‌ഡേറ്റ്‌സ് എന്ന പേരിലാണ് ടാബ്. സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സിന് താഴെയാണ് ചാനലുകള്‍ നല്‍കിയിരിക്കുന്നത്. ഏതാണ് വേണ്ടതെന്ന് തെരഞ്ഞെടുത്ത് അതില്‍ ക്ലിക്ക് ചെയ്ത് ഫോളോവര്‍ ആകാവുന്നതാണ്. കൂടാതെ ഫൈന്‍ഡില്‍ ടാപ്പ് ചെയ്ത് ആവശ്യമുള്ളത് തെരഞ്ഞെടുത്ത്, അതില്‍ ചേരാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ചാറ്റുകള്‍, ഇ-മെയില്‍ സന്ദേശങ്ങള്‍ എന്നിവ വഴി ചാനലില്‍ ചേരാന്‍ ക്ഷണിച്ച് കൊണ്ട് നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തും ഫോളോവര്‍ ആകാന്‍ സാധിക്കും. ചാനലില്‍ അഡ്മിന്‍മാര്‍ നല്‍കുന്ന പോസ്റ്റുകള്‍, ചിത്രങ്ങള്‍ അടക്കമുള്ളവയോട് പ്രതികരിക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. ഇമോജി വഴി പ്രതികരണം അറിയിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പരമാവധി 30 ദിവസം വരെ ചാനല്‍ ഹിസ്റ്ററി സൂക്ഷിക്കാനുള്ള ക്രമീകരണവും സെര്‍വറില്‍ ഒരുക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com