അക്കൗണ്ടുകളില്‍ നോമിനികളെ നിര്‍ദേശിക്കാനുള്ള സമയപരിധി നീട്ടി 

മ്യൂച്ചല്‍ ഫണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവയുമായി ബന്ധപ്പെട്ട സമയപരിധി നീട്ടി സെബി
സെബി, ഫയൽ/ പിടിഐ
സെബി, ഫയൽ/ പിടിഐ

ന്യൂഡല്‍ഹി: മ്യൂച്ചല്‍ ഫണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവയുമായി ബന്ധപ്പെട്ട സമയപരിധി നീട്ടി സെബി. മ്യൂച്ചല്‍ ഫണ്ട് നോമിനേഷന്‍ ( അനന്തരവകാശിയുടെ പേര് നല്‍കല്‍) സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്നായിരുന്നു മുന്‍ നിര്‍ദേശം. അല്ലാത്തപക്ഷം ഫോളിയോ മരവിപ്പിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിക്ഷേപകരുടെ സൗകര്യാര്‍ഥം ജനുവരി ഒന്ന് വരെയാണ് സെബി സമയപരിധി നീട്ടിയത്. 

ഡീമാറ്റ് അക്കൗണ്ടുകളില്‍ നോമിനിയുടെ പേര് ചേര്‍ക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെയാണ് സെബി നീട്ടിയത്. നേരത്തെ ഇത് സെപ്റ്റംബര്‍ 30 ആയിരുന്നു.  നോമിനിയെ തെരഞ്ഞെടുക്കുന്നതില്‍ നിക്ഷേപകന് കൂടുതല്‍ സമയം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി. 

ഫിസിക്കല്‍ സെക്യൂരിറ്റികള്‍( ഷെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍) കൈയില്‍ ഉള്ളവര്‍ സെപ്റ്റംബര്‍ 30നകം പാന്‍, നോമിനേഷന്‍, കോണ്‍ടാക്ട് വിശദാംശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കമുള്ള കെവൈസി വിശദാംശങ്ങള്‍ നല്‍കണമെന്ന് സെബി നിര്‍ദേശിച്ചിരുന്നു. അല്ലാത്തപക്ഷം ഫോളിയോ മരവിപ്പിക്കുമെന്നായിരുന്നു സെബിയുടെ മുന്നറിയിപ്പ്. നിക്ഷേപകരുടെ സൗകര്യാര്‍ഥം ഇതിന്റെ സമയപരിധിയും ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com