വിദേശത്തെ പണമിടപാടുകളും ഇനി ഈസി; റുപെ പ്രീ പെയ്ഡ് ഫോറെക്സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ ആര്‍ബിഐ

By സമകാലിക മലയാളം ഡെസ്ക്  |   Published: 08th June 2023 12:51 PM  |  

Last Updated: 08th June 2023 12:51 PM  |   A+A-   |  

rbi_2

ഫയല്‍ ചിത്രം

 

മുംബൈ: ആ​ഗോള തലത്തിലുള്ള പണമിടപാടുകള്‍ ലക്ഷ്യമിട്ട് റുപെ പ്രീ പെയ്ഡ് ഫോറെക്സ് കാര്‍ഡുകള്‍ അനുവദിക്കാന്‍ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദേശം. ആർബിഐ ​ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. റുപെ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് കാര്‍ഡുകള്‍ രാജ്യാന്തര തലത്തില്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

വിദേശ അധികാരപരിധിയിൽ ഇഷ്യൂ ചെയ്യുന്നതിനായി റുപേ കാർഡുകൾ പ്രവർത്തനക്ഷമമാക്കും. വിദേശയാത്ര നടത്തുന്ന ഇന്ത്യക്കാർക്കുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ ഇത് വിപുലീകരിക്കും. പുതിയ തീരുമാനം ആഗോളതലത്തിൽ റുപേ കാർഡുകളുടെ വ്യാപനവും സ്വീകാര്യതയും വർദ്ധിപ്പിക്കുമെന്ന് ശക്തികാന്ത ദാസ് വ്യക്തമാക്കി. 

ആർബിഐ തീരുമാനത്തോടെ, വിദേശത്തെ എടിഎമ്മുകള്‍, പിഒഎസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയ്ക്ക് റൂപെ പ്രീ ഫോറക്‌സ് കാര്‍ഡുകള്‍ ഇനി ഉപയോഗിക്കാനാകും. വിദേശ പങ്കാളികളുമായുള്ള ഉഭയകക്ഷി കരാറുകളിലൂടെയും അന്താരാഷ്ട്ര കാര്‍ഡുകളുമായുള്ള സഹകരണംവഴിയുമാണ് ഇന്ത്യന്‍ ബാങ്കുകളുടെ റൂപെ കാര്‍ഡിന് ആഗോളതലത്തില്‍ സ്വീകാര്യത ഉറപ്പാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനമായി തുടരും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ