വാട്‌സ്ആപ്പ് തട്ടിപ്പുകളെ തിരിച്ചറിയാം; അഞ്ച് മാര്‍ഗങ്ങള്‍ ഇതാ

വാട്‌സ്ആപ്പില്‍ പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത പാലിക്കുക
വാട്‌സ്ആപ്പ് തട്ടിപ്പുകളെ തിരിച്ചറിയാം
വാട്‌സ്ആപ്പ് തട്ടിപ്പുകളെ തിരിച്ചറിയാംപ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വാട്‌സ്ആപ്പിലൂടെ ഉള്‍പ്പെടെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമായിരിക്കുകയാണ്. വാട്‌സ്ആപ്പ് കോളിലൂടെ ബാങ്കിങ് വിശദാംശങ്ങള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘങ്ങളെ എങ്ങനെ തിരിച്ചറിയാം.അഞ്ച് വഴികള്‍ ഇതാ.

  • വാട്‌സ്ആപ്പില്‍ പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത പാലിക്കുക. വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് മുമ്പ് വിളിക്കുന്നയാളുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

  • ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങള്‍ അയച്ച് ഉദാഹരണത്തിന് ഇന്ന് അവസാന തീയതിയാണ് അല്ലെങ്കില്‍ നിങ്ങള്‍ പിഴ ഇടാക്കേണ്ടി വരും എന്ന തരത്തില്‍ നിങ്ങളെ കബളിപ്പിക്കുന്നതിന് ശ്രമിച്ചേക്കാം. ചതിയില്‍ വീഴുന്നതിന് മുമ്പ് വിശ്വസിക്കാവുന്ന ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ആരായുക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വാട്‌സ്ആപ്പ് തട്ടിപ്പുകളെ തിരിച്ചറിയാം
വാട്ടര്‍ റെസിസ്റ്റന്റ്,ഡ്യുവല്‍ ക്യാമറ, ഫാസ്റ്റ് ചാര്‍ജിങ്; വില 19,999 രൂപ മുതല്‍, വിവോ ടി3 5ജി, വിശദാംശങ്ങള്‍
  • നിങ്ങളുടെ ഫോണില്‍ അപരിചിതമായ അക്കൗണ്ടുകളിലൂടെ വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യതാല്‍ നിങ്ങള്‍ പുതിയ വെബ്‌സേറ്റിലേക്ക് ലോഗിന്‍ ആയേക്കാം. ഇത് നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നതിലേക്ക് നയിക്കും

  • വാട്‌സ്ആപ്പില്‍ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ സെറ്റ് ചെയ്യുന്നത് നിങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു, തട്ടിപ്പ് സംഘങ്ങള്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യുന്നത് ഇത് തടയും.

  • വാട്‌സ്ആപ്പില്‍ തട്ടിപ്പിനിരയായെന്ന് ബോധ്യപ്പെട്ടാല്‍ എന്ത് ചെയ്യണം?

ഉടന്‍ കോള്‍ കട്ട് ചെയ്യുക അല്ലെങ്കില്‍ സന്ദേശങ്ങളോട് പ്രതികരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക.

പണം ആവശ്യപ്പെടുന്ന സന്ദേശങ്ങളെ അവഗണിക്കുക

നമ്പര്‍ ബ്ലോക്ക് ചെയ്ത് റിപ്പോര്‍ട്ട് ചെയ്യുക

അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് വാട്‌സ്ആപ്പിനെ അറിയിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com