വാട്ടര്‍ റെസിസ്റ്റന്റ്,ഡ്യുവല്‍ ക്യാമറ, ഫാസ്റ്റ് ചാര്‍ജിങ്; വില 19,999 രൂപ മുതല്‍, വിവോ ടി3 5ജി, വിശദാംശങ്ങള്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ മിഡ് റേഞ്ച് ശ്രേണിയില്‍ വിവോ ടി3 5ജി ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി
വിവോ ടി3 5ജി
വിവോ ടി3 5ജിimage credit:vivo

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ മിഡ് റേഞ്ച് ശ്രേണിയില്‍ വിവോ ടി3 5ജി ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഡ്യുവല്‍ ക്യാമറയോട് കൂടി വരുന്ന ഏറ്റവും പുതിയ ഫോണാണിത്. മീഡിയാടെക് ഡൈമെന്‍സിറ്റി 7200 ചിപ്സെറ്റ് ആണ് ഇതിന് കരുത്ത് പകരുന്നത്. 19,999 രൂപയാണ് പ്രാരംഭവില.

6.67 ഇഞ്ച് AMOLED ഡിസ്പ്ലേയുള്ള ഫോണാണ് വിവോ ടി3 5ജി. ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് 120Hz റീഫ്രെഷ് റേറ്റുണ്ട്. 1,800 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്സാണ് ഫോണ്‍ സ്‌ക്രീനിലുള്ളത്. 44W ഫാസ്റ്റ് ചാര്‍ജിങ്ങും 16MP സെല്‍ഫി ക്യാമറയുമുള്ള ഫോണാണിത്. വിവോ ടി3 5ജി 8GB വരെ LPDDR4x റാമും 256GB വരെ UFS 2.2 സ്റ്റോറേജുമായാണ് വരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 1TB വരെ വികസിപ്പിക്കാവുന്നതാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

50MP സോണി IMX882 പ്രൈമറി സെന്‍സറും 2MP ഡെപ്ത് സെന്‍സറും അടങ്ങുന്നതാണ് ഡ്യുവല്‍ ക്യാമറ. എല്ലാ സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16MP ഫ്രണ്ട് ഫേസിംഗ് ഷൂട്ടറും ഉണ്ട്.

8, 5ജി ബാന്‍ഡുകളെ സപ്പോര്‍ട്ട് ചെയ്യാന്‍ ശേഷിയുള്ളതാണ് ഫോണിന്റെ കണക്ടിവിറ്റി. ഡ്യുവല്‍ 4G VoLTE, Wi-Fi 6, ബ്ലൂടൂത്ത് 5.3, USB ടൈപ്പ്-സി പോര്‍ട്ട്, സ്റ്റീരിയോ സ്പീക്കര്‍ എന്നിവയാണ് ഫോണിലെ മറ്റു സജ്ജീകരണങ്ങള്‍. വിവോയുടെ ഏറ്റവും പുതിയ ഫോണിന് IP54 സ്പ്ലാഷും പൊടിയെ പ്രതിരോധിക്കാനുള്ള ശേഷിയുമുണ്ട്. കുറച്ച് വെള്ളം തെറിച്ചാലും ഫോണിന് ഒന്നും സംഭവിക്കില്ല. എന്നാല്‍ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിപ്പോയാല്‍ പ്രൊട്ടക്ഷന്‍ ലഭിക്കില്ല.

വിവോ ടി3 5ജി
ഇനി ലോക്ക്ഡ് ചാറ്റ് ഫീച്ചര്‍ ലിങ്ക്ഡ് ഡിവൈസുകളിലും; വരുന്നു പുതിയ അപ്‌ഡേഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com