സംശയം തോന്നുന്ന ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്!; സുരക്ഷാ ടിപ്പുകള്‍ പങ്കുവെച്ച് ഐസിഐസിഐ ബാങ്ക്

എസ്എംഎസ് ആയും മറ്റും ലഭിക്കുന്ന ലിങ്കുകളിലും ഫയലുകളിലും ജാഗ്രത പുലര്‍ത്തണമെന്ന് അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്
സംശയം തോന്നുന്ന ഒരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യരുത്
സംശയം തോന്നുന്ന ഒരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യരുത്ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: എസ്എംഎസ് ആയും മറ്റും ലഭിക്കുന്ന ലിങ്കുകളിലും ഫയലുകളിലും ജാഗ്രത പുലര്‍ത്തണമെന്ന് അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്. അക്കൗണ്ട് ഉടമകളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി സാമ്പത്തിക തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളതിനാല്‍ സംശയം തോന്നുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുകയോ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ചെയ്യരുതെന്നും ഐസിഐസിഐ ബാങ്കിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

തട്ടിപ്പ് ഫയല്‍ ആണ് എന്ന് തിരിച്ചറിയാതെ ഡൗണ്‍ലോഡ് ചെയ്യുന്ന പക്ഷം ഉപഭോക്താവ് അറിയാതെ തന്നെ ഒടിപി ഫോര്‍വേര്‍ഡ് ചെയ്യുന്ന സാഹചര്യം ഉണ്ടാവും. ഇതിലൂടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി പണം തട്ടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പുലര്‍ത്തണം. സംശയം തോന്നുന്ന ഒരു ആപ്പും സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്നും ഐസിഐസിഐസിഐ ബാങ്ക് നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ നമ്പറില്‍ വിളിക്കാനോ, ഏതെങ്കിലും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ ആവശ്യപ്പെട്ട് ഐസിഐസിഐ ബാങ്ക് ആര്‍ക്കും എസ്എംഎസ്, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കാറില്ലെന്നും ബാങ്കിന്റെ അറിയിപ്പില്‍ പറയുന്നു. ഇതിന് പുറമേ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള ചില ടിപ്പുകളും ഐസിഐസിഐ ബാങ്ക് പങ്കുവെച്ചു.

ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റവും സുരക്ഷാ ക്രമീകരണങ്ങളും ഉപയോഗിച്ച് മൊബൈല്‍ അപ്‌ഡേറ്റ് ചെയ്യുക

ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ആപ്പ് സ്‌റ്റോര്‍ പോലുള്ള വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക

വിശ്വസനീയമായ ആന്റിവൈറസ്/സുരക്ഷാ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും അത് പതിവായി അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുക

ആക്‌സസ് അനുവദിക്കുന്നതിന് മുമ്പ് ആപ്ലിക്കേഷനുകളുടെ അനുമതികള്‍ പരിശോധിക്കുക

ഇ-മെയിലുകളിലോ സന്ദേശങ്ങളിലോ ഉള്ള സംശയാസ്പദമായ ലിങ്കുകളില്‍ ഒരിക്കലും ക്ലിക്ക് ചെയ്യരുത്

ഒടിപി, പാസ്‌വേഡ്, പിന്‍, കാര്‍ഡ് നമ്പര്‍ എന്നിവ പോലുള്ള രഹസ്യ വിവരങ്ങള്‍ ആരുമായും പങ്കിടരുത്

തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ നാഷണല്‍ സൈബര്‍ ക്രൈം പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യുക

സംശയം തോന്നുന്ന ഒരു ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യരുത്
മുന്നേറ്റത്തില്‍ സഡന്‍ ബ്രേക്ക്; സ്വര്‍ണവില കുറഞ്ഞു, 50,000ന് മുകളില്‍ തന്നെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com