'രണ്ടുവര്‍ഷം മുന്‍പ് മുറിയില്‍, ഇപ്പോള്‍ ആന നടക്കാന്‍ പോയി...'; ആര്‍ബിഐ ഗവര്‍ണര്‍ ഉദ്ദേശിച്ചത്?

പണപ്പെരുപ്പനിരക്ക് കുറയുന്നതിലും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്നതിലും പ്രതീക്ഷ പ്രകടിപ്പിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്
പണപ്പെരുപ്പനിരക്ക് കുറയുന്നതിൽ പ്രതീക്ഷ പ്രകടിപ്പിച്ച് ആർബിഐ ​ഗവർണർ
പണപ്പെരുപ്പനിരക്ക് കുറയുന്നതിൽ പ്രതീക്ഷ പ്രകടിപ്പിച്ച് ആർബിഐ ​ഗവർണർഫയൽ

ന്യൂഡല്‍ഹി: പണപ്പെരുപ്പനിരക്ക് കുറയുന്നതിലും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്നതിലും പ്രതീക്ഷ പ്രകടിപ്പിച്ച് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പണപ്പെരുപ്പനിരക്കിനെ ആനയോട് ഉപമിച്ചാണ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ ഉണര്‍വ് ശക്തികാന്ത ദാസ് വിശദീകരിച്ചത്. പണപ്പെരുപ്പനിരക്ക് കുറഞ്ഞെങ്കിലും പ്രഖ്യാപിത ലക്ഷ്യമായ നാലുശതമാനത്തിലേക്ക് എത്തിക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനം റിസര്‍വ് ബാങ്ക് കൈക്കൊണ്ടത്.

'രണ്ട് വര്‍ഷം മുമ്പ് വിലക്കയറ്റം മുറിയിലെ ആന പോലെയായിരുന്നു. 2022 ഏപ്രിലില്‍ പണപ്പെരുപ്പം 7.8 ശതമാനമായാണ് ഉയര്‍ന്നത്. മുറിയിലെ ആന പോലെയായിരുന്നു പണപ്പെരുപ്പ നിരക്ക്. ആന ഇപ്പോള്‍ നടക്കാന്‍ പോയി, കാട്ടിലേക്ക് മടങ്ങുന്നതായി തോന്നിപ്പിക്കുന്ന വിധമാണ് ആനയുടെ നടത്തം'- പണപ്പെരുപ്പനിരക്ക് കുറയുന്നതിലെ സംതൃപ്തി പ്രകടിപ്പിച്ച് കൊണ്ടാണ് ശക്തികാന്ത ദാസിന്റെ വാക്കുകള്‍.

'ആന കാട്ടിലേക്ക് മടങ്ങി പോകാനും സ്ഥിരമായി അവിടെ തുടരാനും ആഗ്രഹിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സമ്പദ്വ്യവസ്ഥയുടെ നല്ലതിന് പണപ്പെരുപ്പനിരക്ക് സ്ഥിരമായി മിതമായി തുടരേണ്ടത് അത്യാവശ്യമാണ്.ഇത് നേടുന്നതുവരെ, ഞങ്ങളുടെ ദൗത്യം തുടരും,' -ശക്തികാന്ത ദാസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫെബ്രുവരിയില്‍ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി. പണപ്പെരുപ്പത്തിന്റെ അപകട സാധ്യതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതായും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. അതിനിടെ ഗ്രാമീണ മേഖലയില്‍ ഉപഭോഗം വര്‍ധിച്ചത് സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തുപകരുമെന്ന് പ്രതീക്ഷിക്കുന്നതായും ശക്തികാന്ത ദാസ വ്യക്തമാക്കി.നടപ്പുസാമ്പത്തികവര്‍ഷം ഇന്ത്യ ഏഴു ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ആര്‍ബിഐയുടെ അനുമാനം.

പണപ്പെരുപ്പനിരക്ക് കുറയുന്നതിൽ പ്രതീക്ഷ പ്രകടിപ്പിച്ച് ആർബിഐ ​ഗവർണർ
ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ യുപിഐ ഉപയോഗിച്ച് പണം നിക്ഷേപിക്കാം; ആര്‍ബിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com