ബലേനോയോ നെക്‌സണോ ബ്രസയോ ഒന്നുമല്ല!; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വില്‍പ്പനയില്‍ 'രാജാവ്' വാഗണ്‍ ആര്‍ തന്നെ

ഇന്ന് കാര്‍ വിപണിയില്‍ കൂടുതല്‍ ആളുകള്‍ക്കും പ്രിയം എസ് യുവി മോഡലുകളോടാണ്
 വാഗണ്‍ ആര്‍
വാഗണ്‍ ആര്‍IMAGE CREDIT: maruti suzuki

ന്യൂഡല്‍ഹി: ഇന്ന് കാര്‍ വിപണിയില്‍ കൂടുതല്‍ ആളുകള്‍ക്കും പ്രിയം എസ് യുവി മോഡലുകളോടാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ് യുവി സെഗ്മെന്റില്‍ ഉണ്ടായ വളര്‍ച്ച ഇത് ശരിയാണെന്ന് തെളിയിക്കുന്നതാണ്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എസ് യുവി സെഗ്മെന്റ് 50.4 ശതമാനമായാണ് വളര്‍ന്നത്. ഹാച്ച്ബാക്ക് സെഗ്മെന്റ് 27.8 ശതമാനത്തിലേക്ക് താഴ്ന്നു.

എന്നിട്ടും മുന്‍പത്തെ രണ്ടു സാമ്പത്തിക വര്‍ഷത്തിന് സമാനമായി 2023-24 സാമ്പത്തിക വര്‍ഷത്തിലും കാര്‍ വില്‍പ്പനയില്‍ മുന്‍പന്തിയില്‍ എത്തിയത് മാരുതി സുസുക്കിയുടെ വാഗണ്‍ ആര്‍ ആണ്.മാരുതിയുടെ തന്നെ ബലേനോ, ബ്രസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ മുന്‍നിര മോഡലുകളെ പിന്തള്ളിയാണ് ഇത്തവണയും വാഗണ്‍ ആര്‍ ഒന്നാമത് എത്തിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 2,00, 177 വാഗണ്‍ ആര്‍ കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിച്ചത്. ഇതിന് തൊട്ടുമുന്‍പുള്ള രണ്ടുവര്‍ഷം ഇത് യഥാക്രമം 2,12,000, 189,000 എന്നിങ്ങനെയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇക്കാലയളവില്‍ ബലേനോ 1,95,607, നെക്‌സോണ്‍ 1,71,697, ബ്രസ 1,69,897, ക്രെറ്റ 1,61,653 എന്നിങ്ങനെയാണ് മറ്റു കാറുകളുടെ വില്‍പ്പന. വാഗണ്‍ ആറിന്റെ വില 5,54,500 മുതല്‍ 7,37,500 ( എക്‌സ് ഷോറൂം ) വരെയാണ്.വിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ വാഗണ്‍ ആര്‍ ഏറ്റവുമധികം മത്സരം നേരിടുന്നത് ടാറ്റ ടിയാഗോയില്‍ നിന്നാണ്.

കഴിഞ്ഞ സാമ്പത്തികവര്‍ഷമൊട്ടാകെ രാജ്യത്ത് 42,29,566 കാറുകളാണ് വിറ്റഴിച്ചത്. കാര്‍ വില്‍പ്പനയില്‍ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ സാമ്പത്തികവര്‍ഷം മൊത്തം കാറുകളുടെ വില്‍പ്പന ആദ്യമായി 40 ലക്ഷം കടന്നു എന്ന പ്രത്യേകതയുമുണ്ട്.

 വാഗണ്‍ ആര്‍
ഇനി ആന്‍ഡ്രോയിഡ് ഫോണ്‍ ബിഗ് സ്‌ക്രീനില്‍ കാണാം; വരുന്നു പിസി മോഡ് ഫീച്ചര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com