ഇനി ആന്‍ഡ്രോയിഡ് ഫോണ്‍ ബിഗ് സ്‌ക്രീനില്‍ കാണാം; വരുന്നു പിസി മോഡ് ഫീച്ചര്‍

ഒരു മാസത്തിനുള്ളില്‍ ഇത് നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍
android pc mode
ആന്‍ഡ്രോയിഡ് 14 അപ്‌ഗ്രേഡ് ചെയ്ത് പുതിയ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍പ്രതീകാത്മക ചിത്രം
Updated on

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത!. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണ്‍ ബിഗ് സ്‌ക്രീനില്‍ കണക്ട് ചെയ്ത് സമ്പൂര്‍ണ ആന്‍ഡ്രോയിഡ് പിസി ആയി ഉപയോഗിക്കാന്‍ സാധിക്കും. ഒരു മാസത്തിനുള്ളില്‍ ഇത് നടപ്പാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിച്ചത് ഗൂഗിള്‍ ആണ്.

ആന്‍ഡ്രോയിഡ് 14 അപ്‌ഗ്രേഡ് ചെയ്ത് പുതിയ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍. മെയ് മാസത്തില്‍ ഇത് ഗൂഗിള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ആന്‍ഡ്രോയിഡ് ഡെസ്‌ക് ടോപ്പ് പതിപ്പിന്റെ ബീറ്റാ വേര്‍ഷനില്‍ ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വലിയ സ്‌ക്രീനില്‍ കൂടുതല്‍ ആപ്പുകള്‍ ഒരേ സമയം ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. വലിപ്പത്തില്‍ മാറ്റം വരുത്തി ഒരേ സമയം കൂടുതല്‍ ആപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ് പരീക്ഷണം നടത്തിയത്.

ആന്‍ഡ്രോയിഡ് ഒരു വലിയ സ്‌ക്രീനില്‍ പ്രവര്‍ത്തിക്കുന്നതും കാഴ്ചക്കാര്‍ക്ക് പുതിയ കാഴ്ചാനുഭൂതി നല്‍കി പുതിയ ഓപ്ഷനുകളെ പിന്തുണയ്ക്കുന്നതും ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ പുതിയ ടൂള്‍ ഔദ്യോഗികമായി പുറത്തിറക്കുമ്പോള്‍ ഉപയോക്താക്കളെ അമ്പരപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

android pc mode
ഭൗമ നിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ടാറ്റ; സ്വകാര്യമേഖലയില്‍ ആദ്യം - വീഡിയോ

ആപ്പിള്‍ ഇതിനകം സമാനമായ ഒരു സവിശേഷത വാഗ്ദാനം ചെയ്യുന്നുണ്ട്. തടസ്സങ്ങളില്ലാതെ ആന്‍ഡ്രോയിഡ് പിസി മോഡ് ലഭിക്കാന്‍ ഒരു പ്രീമിയം ഫോണും 4K മോണിറ്ററും വേണ്ടി വരും. നിലവില്‍ ചില ആന്‍ഡ്രോയിഡ് ഫോണുകള്‍ ബാഹ്യ ഡിസ്‌പ്ലേയെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍ സാംസങ് ചെയ്യുന്നതുപോലെ ഫോണിനെ ഒരു പിസിയിലേക്ക് പൂര്‍ണമായി മാറ്റാന്‍ നിലവിലെ സോഫ്റ്റ് വെയര്‍ അനുവദിക്കുന്നില്ല. ഇതില്‍ മാറ്റം കൊണ്ടുവരാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com