റിലയന്‍സ് വാഹന നിര്‍മ്മാണരംഗത്തേയ്ക്ക്?, ടെസ്ലയുടെ ഇലക്ട്രിക് കാര്‍ പ്ലാന്റില്‍ പങ്കാളി?; ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ചര്‍ച്ച നടത്തിവരുന്നതായി റിപ്പോര്‍ട്ട്
ടെസ്ല കമ്പനി
ടെസ്ല കമ്പനി ഫയൽ/ എപി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ പ്ലാന്റ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ചര്‍ച്ച നടത്തിവരുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സുമായി സഹകരിച്ച് സംയുക്ത സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച നടന്നുവരുന്നത്. ഓട്ടോമൊബൈല്‍ വ്യവസായത്തിലേക്ക് റിലയന്‍സ് കടക്കാന്‍ പോകുന്നു എന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ പുതിയ സംരംഭം തുടങ്ങുന്നതിന് 200 കോടി ഡോളര്‍ ചെലവഴിക്കാനാണ് ടെസ്ല ഉദ്ദേശിക്കുന്നത്. ഗുജറാത്തില്‍ അല്ലെങ്കില്‍ മഹാരാഷ്ട്രയില്‍ പ്ലാന്റ് നിര്‍മ്മിക്കാനാണ് പദ്ധതി. തുറമുഖ സൗകര്യം ഉള്‍പ്പടെ വിവിധ കാര്യങ്ങള്‍ കണക്കിലെടുത്ത് മഹാരാഷ്ട്രയ്ക്ക് ആണ് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ഉടന്‍ തന്നെ ടെസ്ലയുടെ ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ എത്തി പ്ലാന്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തേക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടക്കമെന്ന നിലയിലാണ് റിലയന്‍സുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തെ കുറിച്ച് ടെസ്ല ആലോചിക്കുന്നത്. റിലയന്‍സുമായുള്ള ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ മറ്റു ആഭ്യന്തര കമ്പനികളുമായി ചര്‍ച്ച ചെയ്യാനും പദ്ധതിയുണ്ട്. ചര്‍ച്ച നടക്കുന്നു എന്ന് കരുതി റിലയന്‍സ് ഓട്ടോമൊബൈല്‍ രംഗത്തേയ്ക്ക് കടക്കുന്നു എന്ന് അര്‍ത്ഥമാക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് റിലയന്‍സുമായുള്ള സംയുക്ത സംരംഭം വഴി ടെസ്ല ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ടെസ്ല കമ്പനി
ഫോണിന് തകരാര്‍ സംഭവിച്ചോ?, സര്‍വീസ് സെന്ററില്‍ കൊടുക്കുന്നതിന് മുന്‍പ് ഇത് മറക്കരുത്!, മാര്‍ഗനിര്‍ദേശവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com