മറന്ന സുഹൃത്തുക്കളെ വാട്‌സ്ആപ്പ് ഓര്‍മ്മിപ്പിക്കും; പുതിയ ഫീച്ചര്‍ എത്തുന്നു

ചാറ്റ് ലിസ്റ്റിന്റെ താഴെയായാണ് ഈ സെക്ഷന്‍ കാണാന്‍ കഴിയുക
WhatsApp suggest contacts to chat  new feature
നിങ്ങള്‍ മറന്ന സുഹൃത്തുക്കളെ വാട്‌സ്ആപ്പ് ഓര്‍മ്മിപ്പിക്കും; പുതിയ ഫീച്ചര്‍ എത്തുന്നു പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആശയവിനിമയം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഉപയോക്താള്‍ക്കായി പുതിയ ഫീച്ചര്‍ എത്തിക്കാന്‍ വാട്‌സ്ആപ്പ്.

ഉപയോക്താള്‍ക്കായി 'സജസ്റ്റഡ് ചാറ്റ്' സെക്ഷന്‍ വാട്‌സ്ആപ്പ് ഉടന്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒരു പക്ഷെ നിങ്ങള്‍ മറന്ന് പോയതോ അല്ലെങ്കില്‍ നേരത്തെ നല്ല സൗഹൃദം ഉണ്ടായിരുന്നവരുമാകും ഇത്തരത്തില്‍ 'സജസ്റ്റഡ് ചാറ്റ്' സെക്ഷനില്‍ വരുക.

ചാറ്റ് ലിസ്റ്റിന്റെ താഴെയായാണ് ഈ സെക്ഷന്‍ കാണാന്‍ കഴിയുക. ഈ ഫീച്ചര്‍ ഉടന്‍ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ ഔദ്യോഗികമായി വാട്‌സ്ആപ്പ് പ്രഖ്യാപിച്ചിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

WhatsApp suggest contacts to chat  new feature
റിലയന്‍സ് വാഹന നിര്‍മ്മാണരംഗത്തേയ്ക്ക്?, ടെസ്ലയുടെ ഇലക്ട്രിക് കാര്‍ പ്ലാന്റില്‍ പങ്കാളി?; ചര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട്

ആശയവിനിമയ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന ഫീച്ചര്‍ തെരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഉപയോക്താക്കള്‍ക്ക് അവരുടെ നിലവിലുള്ള ചാറ്റുകള്‍ തടസ്സപ്പെടാത്ത വിധം, ചാറ്റ് ലിസ്റ്റിന്റെ ചുവടെ പുതിയ സെക്ഷനിലാണ് ഫീച്ചര്‍ ലഭ്യമാകുക. ഫീച്ചര്‍ ആവശ്യമില്ലാത്തവര്‍ക്ക് ഈ സെക്ഷന്‍ നീക്കം ചെയ്യാനും സൗകര്യമുണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com