ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 74,000 പോയിന്റിലും താഴെ, ഒറ്റയടിക്ക് എട്ടുലക്ഷം കോടി രൂപ വാഷ്ഔട്ടായി

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചു
സെന്‍സെക്‌സ് 74,000 പോയിന്റിലും താഴെ
സെന്‍സെക്‌സ് 74,000 പോയിന്റിലും താഴെപ്രതീകാത്മക ചിത്രം

മുംബൈ: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 700ലധികം പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. നിക്ഷേപകര്‍ക്ക് ഏകദേശം എട്ടുലക്ഷം കോടി രൂപ നഷ്ടമായതാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം 74,000 പോയിന്റ് മറികടന്ന് മുന്നേറി സെന്‍സെക്‌സ് സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. ഇന്ന് 74000 പോയിന്റിലും താഴെയാണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷമാണ് വിപണിയെ സ്വാധീനിച്ചത്. യുദ്ധഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ തുടങ്ങിയതാണ് വിപണിയെ ബാധിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഏപ്രില്‍ 12ന് 399.67 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേകരുടെ മൊത്തം ഓഹരിമൂല്യം. എന്നാല്‍ ഇന്ന് വിപണിയില്‍ ഇടിവ് നേരിട്ടതോടെ മൂല്യം 391.46 ലക്ഷം കോടി രൂപയായി താഴ്ന്നു. ഏകദേശം 8.21 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ടാറ്റ മോട്ടേഴ്‌സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, എസ്ബിഐ അടക്കമുള്ള ഓഹരികള്‍ നഷ്ടം നേരിട്ടു. 19 സെക്ടറുകളും നഷ്ടത്തിലാണ്. ക്യാപിറ്റല്‍ ഗുഡ്‌സ്, ബാങ്കിങ്, ഓട്ടോ, ഐടി, മെറ്റല്‍, അടക്കമുള്ള സെക്ടറുകളാണ് നഷ്ടം നേരിട്ടത്.

സെന്‍സെക്‌സ് 74,000 പോയിന്റിലും താഴെ
ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞു; സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം കൈയടക്കി സാംസങ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com