ഐഫോണ്‍ വില്‍പ്പന ഇടിഞ്ഞു; സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനം കൈയടക്കി സാംസങ്

മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐഡിസിയുടെ റിപ്പോര്‍ട്ട് പ്രകാരം സാംസങ്ങാണ് വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയത്
ആപ്പിള്‍ ഐഫോണ്‍, ഫയല്‍ ചിത്രം
ആപ്പിള്‍ ഐഫോണ്‍, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഐഫോണിന്റെ ആധിപത്യം അവസാനിക്കുന്നതായി കണക്കുകള്‍. മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐഡിസിയുടെ റിപ്പോര്‍ട്ട് പ്രകാരം സാംസങ്ങാണ് വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയത്. സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 7.8% വര്‍ധിച്ച് 2024 ന്റെ ആദ്യ പാദത്തില്‍ 289.4 ദശലക്ഷമായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു.

2024-ന്റെ ആദ്യ പാദത്തില്‍ 20.8 ശതമാനം വിപണി വിഹിതവുമായി സാംസങ് 60.1 ദശലക്ഷം യൂണിറ്റുകള്‍ കയറ്റി അയച്ചു. ഈ കാലയളവില്‍ ആപ്പിളിന്റെ കയറ്റുമതി 10 ശതമാനം കുറഞ്ഞ് 50.1 ദശലക്ഷം മൊബൈലുകളാണ് കയറ്റുമതി ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ആപ്പിള്‍ 55.4 ദശലക്ഷം ഐഫോണുകള്‍ കയറ്റി അയച്ചിരുന്നു. 2024 ആദ്യ പാദത്തില്‍ ആപ്പിളിന്റെ വിപണി വിഹിതം 17.3 ശതമാനം ആയിരുന്നു. 2024 ലെ ഒന്നാം പാദത്തില്‍ വെറും 40 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ കയറ്റി അയച്ചതിനാല്‍ 14.1ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനത്താണ് ഷവോമി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആപ്പിള്‍ ഐഫോണ്‍, ഫയല്‍ ചിത്രം
ബൈജൂസില്‍ ഇനി കാര്യങ്ങള്‍ ബൈജു രവീന്ദ്രന്‍ നോക്കും; അടിമുടി പരിഷ്‌കാരം, മാറ്റങ്ങള്‍ ഏഴുമാസത്തെ വിലയിരുത്തലിന് ഒടുവില്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി സ്മാര്‍ട്ട്ഫോണ്‍ വിപണി കൂടുതല്‍ ശക്തമാകുകയും മാറ്റങ്ങള്‍ സംഭവിച്ചതായും ഐഡിസിയുടെ വേള്‍ഡ് വൈഡ് ട്രാക്കര്‍ ടീമിലെ റിസര്‍ച്ച് ഡയറക്ടര്‍ നബീല പോപ്പല്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായുണ്ടായ വലിയ തകര്‍ച്ചയില്‍ നിന്ന് ഷവോമി ശക്തമായി തിരിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര വിപണികളിലെ വളര്‍ച്ചയോടെ വിപണിയിലെ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് സ്ഥിരതയുള്ള സാന്നിധ്യമായി മാറുകയാണ് ഷവോമി -നബീല പോപ്പല്‍ പറഞ്ഞു. ട്രാന്‍സിയന്റെ കയറ്റുമതിയില്‍ 84.5 ശതമാനം വര്‍ദ്ധിച്ചു. കമ്പനി 28.5 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് കയറ്റി അയച്ചത്. വിപണി വിഹിതം വെറും 10 ശതമാനമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com