അഞ്ചുമാസം പ്രായമുള്ള ഏകാഗ്രയ്ക്ക് 4.20 കോടി; നാരായണ മൂര്‍ത്തിയുടെ കൊച്ചുമകന് ഇന്‍ഫോസിസ് ഡിവിഡന്‍റ്

ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ അഞ്ചുമാസം മാത്രം പ്രായമുള്ള കൊച്ചുമകന് ലാഭവിഹിതമായി ലഭിക്കുക 4.20 കോടി രൂപ
എന്‍ ആര്‍ നാരായണ മൂര്‍ത്തി
എന്‍ ആര്‍ നാരായണ മൂര്‍ത്തിഫയൽ

ബംഗളൂരു: ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുടെ അഞ്ചുമാസം മാത്രം പ്രായമുള്ള കൊച്ചുമകന് ലാഭവിഹിതമായി ലഭിക്കുക 4.20 കോടി രൂപ. അടുത്തിടെയാണ് കൊച്ചുമകന്‍ ഏകാഗ്ര രോഹന്‍ മൂര്‍ത്തിക്ക് നാരായണ മൂര്‍ത്തി 15 ലക്ഷം ഓഹരികള്‍ സമ്മാനമായി നല്‍കിയത്. വ്യാഴാഴ്ച ചേര്‍ന്ന ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് 2024 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള ലാഭവിഹിതം പ്രഖ്യാപിച്ചത്. ഓഹരി ഒന്നിന് 20 രൂപ ലാഭവിഹിതവും എട്ടു രൂപ പ്രത്യേക ലാഭവിഹിതവും നല്‍കാനാണ് തീരുമാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്‍ ആര്‍ നാരായണ മൂര്‍ത്തി
പാസ് വേര്‍ഡ് നിയന്ത്രണം ഗുണം ചെയ്തു; നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ വരിക്കാരുടെ എണ്ണത്തില്‍ അഞ്ചുമടങ്ങ് വര്‍ധന, 93 ലക്ഷം സബ്‌സ്‌ക്രൈബര്‍മാര്‍ കൂടി

മാസങ്ങള്‍ക്ക് മുന്‍പ് ഏകാഗ്രയ്ക്ക് 240 കോടി രൂപ വിലമതിക്കുന്ന 15 ലക്ഷം ഓഹരികളാണ് നാരായണ മൂര്‍ത്തി സമ്മാനിച്ചത്. ഇതോടെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയുടെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായ ഓഹരി ഉടമയായി ഏകാഗ്ര മാറി.

വാര്‍ഷിക പൊതുയോഗത്തിനും അന്തിമ ഡിവിഡന്റും പ്രത്യേക ഡിവിഡന്റും നല്‍കുന്നതിനുമുള്ള റെക്കോര്‍ഡ് തീയതി മെയ് 31 ആണ്. ലാഭവിഹിതം ജൂലൈ 1 ന് നല്‍കുമെന്ന് ഇന്‍ഫോസിസ് അറിയിച്ചു. നാരായണ മൂര്‍ത്തിയുടെ മൂന്നാമത്തെ പേരക്കുട്ടിയാണ് ഏകാഗ്ര. നാരായണ മൂര്‍ത്തിയുടെ മകന്‍ രോഹന്‍ മൂര്‍ത്തിയുടെയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകനാണ് ഏകാഗ്ര. നാരായണ മൂര്‍ത്തിയുടെ ആദ്യത്തെ രണ്ട് പേരക്കുട്ടികള്‍ അക്ഷതാ മൂര്‍ത്തിയുടെയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കിന്റെയും പെണ്‍മക്കളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com